Connect with us

Hi, what are you looking for?

CHUTTUVATTOM

ജൽജീവൻ ഇഴയുന്നു, ടെൻഡർ ചെയ്യാതെ 598 പദ്ധതികൾ

തിരുവനന്തപുരം: വീടുകളിൽ കുടിവെള്ലമെത്തിക്കാൻ ആറു വർഷം മുമ്പ് തുടങ്ങിയ ജൽജീവൻ മിഷൻ സമയബന്ധിതമായി പൂർത്തിക്കുമെന്ന വാഗ്ദാനം പാഴായി. 598 പദ്ധതികൾ ടെൻഡർപോലും ചെയ്തിട്ടില്ല.ആകെ 5546 പദ്ധതികളിൽ പൂർത്തിയായത് 3458 എണ്ണം മാത്രം. 1490 എണ്ണം നിർമ്മാണത്തിന്റെ വിവിധഘട്ടങ്ങളിലാണ്.

 

1300 കോടിയിലേറെ രൂപ കുടിശിക കിട്ടാനുണ്ടെന്ന് കരാറുകാർ പറയുന്നു. അറ്റകുറ്റപണി നടത്തുന്ന കരാറുകാർക്ക് മാത്രം 200 കോടിയോളം കുടിശ്ശികയുണ്ട്. ഇതും മെല്ലപ്പോക്കിന് ഇടയാക്കി. വേഗത്തിലാക്കാൻ നിർമ്മാണ മേൽനോട്ടത്തിനായി സംസ്ഥാതലത്തിൽ മിഷൻഡയറക്ടർക്ക് പുറമേ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സംസ്ഥാന മിഷനും ജില്ലാതലത്തിൽ കളക്ടർ അദ്ധ്യക്ഷനായി ജില്ലാ ജല ശുചിത്വ മിഷനുമുണ്ട്. പഞ്ചായത്ത് തലത്തിൽ പഞ്ചായത്ത് പ്രസിഡിൻറ് അദ്ധ്യക്ഷനായി ഗ്രാമപഞ്ചായത്ത് ജല ശുചിത്വകമ്മിറ്റികളും പ്രവർത്തിക്കുന്നു. 6 എന്നിട്ടും പദ്ധതി ഇഴയുകയാണ്. 2024 ൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതി ആദ്യം 2025 വരെ നീട്ടി. തുടർന്ന് 2028 ഡിസംബർ വരെ ദീർഘിപ്പിച്ചു. 2020ൽ പദ്ധതി പ്രവർത്തനം തുടങ്ങിയപ്പോൾ 17.50 ലക്ഷം വീടുകളിൽ മാത്രമാണ് കണക്ഷൻ ഉണ്ടായിരുന്നത്. (25.06%). 70.08 ലക്ഷം വീടുകളെ പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും 39.07 ലക്ഷം വീടുകളിൽ മാത്രമേകണക്ഷൻ നൽകിയുളൂ. (55%).

You May Also Like

NEWS

കൊച്ചി: സിഎംആർഎൽ- എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇന്ന് ഇ ഡി മുൻപാകെ ഹാജരാകില്ല. അന്വേഷണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇ ഡിയും. സുപ്രീംകോടതി വിധി വിജിലൻസ് കേസിന് മാത്രം...

NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം എത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഓറഞ്ച്...

error: Content is protected !!