Connect with us

Hi, what are you looking for?

NEWS

പഞ്ചായത്ത്‌ വകുപ്പിന്റെ അവഗണയിൽ കുട്ടമ്പുഴ പഞ്ചായത്ത്‌; ആരോപണവുമായി പഞ്ചായത്ത്‌ പ്രസിഡന്റ്‌.

കുട്ടമ്പുഴ: എറണാകുളം ജില്ലയിൽ വാർഷീക വികസന പദ്ധതിയുമായി ബന്ധപ്പെട്ട് ഫണ്ട് ചെലവഴിക്കുന്നതിൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ഏറ്റവും പിന്നിലായതിൽ പഞ്ചായത്ത് വകുപ്പിൻറെ പങ്ക് വളരെ വലുതാണെന്ന് പഞ്ചായത്ത് ഭരണസമിതി കുറ്റപ്പെടുത്തി. ഈ സാമ്പത്തീക വർഷാരംഭം മുതൽ കഴിഞ്ഞ പത്ത് മാസക്കാലയളവിൽ അശാസ്ത്രീയവും നീതിരഹിതവുമായ സ്ഥലം മാറ്റം മൂലം 8 സെക്രട്ടറിമാരാണ് മാറി മാറി ചുമതലയേറ്റത്. 6 ക്ലാർക്ക് തസ്തികയുള്ള കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൽ നിലവിൽ ഒരു ക്ലാർക്ക് മാത്രമാണുള്ളത്. ഒരു ക്ലാർക്ക് മാത്രമുള്ള കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൽ അഞ്ച് കോടിയോളം രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ ഫണ്ട് ചെലവഴിക്കുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഗ്രാമ പഞ്ചായത്തിൽ 10 ക്ലാർക്കുമാരാണുള്ളത്. എന്നാൽ പത്ത് ക്ലാർക്കുമാരുള്ള പഞ്ചായത്തിനേക്കാൾ അധികം തുക ചെലവഴിക്കാൻ ഒരു ക്ലാർക്ക് മാത്രമുള്ള കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ‍ അവകാശപ്പെട്ടു. ഓരോ ഗ്രാമപഞ്ചായത്തിനും വിവിധ വിഭാഗങ്ങളിൽ വ്യത്യസ്ത അനുപാതത്തിലാണ് ഫണ്ട് ലഭിക്കുന്നത്. പ്രസ്തുത സാഹചര്യത്തിൽ, ഇതരപഞ്ചായത്തുകളെക്കാൾ കൂടുതൽ ഫണ്ട് ലഭിക്കുന്ന കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൻറെ ചെലവ് ശതമാനകണക്കിൽ വ്യാഖ്യാനിക്കുന്നത് അശാസ്ത്രീയമാണെന്ന് പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.

പട്ടിക വർഗ വിഭാഗങ്ങൾ ഏറെ കൂടുതലുള്ള കേരളത്തിലെ പ്രധാന പഞ്ചായത്താണ് കുട്ടമ്പുഴ. പട്ടികവർഗം വിഭാഗക്കാർക്കുള്ള ലൈഫ് ഭവന പദ്ധതിയിൽ മാത്രം ഈ സാമ്പത്തീകവർഷം ഒന്നരക്കോടിയിലധികം രൂപ അനുവദിക്കാ’ൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. വിവിധ വിഭാഗങ്ങളിൽ കൂടുതൽ ഫണ്ടുള്ള കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൽ അധിക ജീവനക്കാരെ വിന്യസിക്കേണ്ട സാഹചര്യത്തിൽ നിലവിലുള്ള തസ്തിക പോലും നികത്താതെ പഞ്ചായത്ത് അധികാരികൾ രാഷ്ട്രീയ പ്രേരിതമായ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് പ്രസിഡന്റ് ആരോപിച്ചു. ജില്ലയ്ക്ക് പുറത്തുനിന്ന് എറണാകുളത്തേക്ക് സ്ഥലം മാറ്റം അപേക്ഷിച്ച് നിരവധിപേർ കാത്തുനിൽക്കേയാണ് ഉചിതമായ നടപടികൾ സ്വീകരിക്കാതെ പഞ്ചായത്ത് വകുപ്പ് രാഷ്ട്രീയം കളിക്കുന്നത്.

നിലവിൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൽ 6 തസ്തികകൾ ഒഴിവുണ്ട്. എന്നാൽ ഒഴിവ് നികത്തുന്നതിന് യാതൊരു നടപടിയും സ്വീകരിക്കാതെ കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയെ പഞ്ചായത്ത് വകുപ്പ് സമ്മർദ്ദത്തിലാക്കുകയാണ്.

You May Also Like

CHUTTUVATTOM

തിരുവനന്തപുരം: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിരുന്ന എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിലെ മുഴുവന്‍ ജനവാസ മേഖലകളെയും ആദിവാസി ഊരുകളെയും ഒഴിവാക്കിയുള്ള പുതിയ നിര്‍ദ്ദേശവും, മാപ്പും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചു....

CHUTTUVATTOM

കോതമംഗലം: രാജപാതയിലെ ജനകീയ സമരം സര്‍ക്കാര്‍ വാക്കുപാലിച്ചില്ല, കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി കുട്ടമ്പുഴ പോലീസ്. ആലുവ – മൂന്നാര്‍ രാജപാത തുറന്നുലഭിക്കണമെന്നാവശ്യപ്പെട്ട് 2025 മാര്‍ച്ച് 16ന് നടന്ന ജനകീയ സമരത്തില്‍ പങ്കെടുത്ത കോതമംഗലം മുന്‍...

CHUTTUVATTOM

കോതമംഗലം: ഇടമലക്കുടി, മാങ്കുളം, കുട്ടമ്പുഴ കുറത്തികുടി അടക്കമുള്ള ട്രൈബല്‍ മേഖലകളിലെ രൂക്ഷമായ ഗതാഗത പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകേണ്ട വെസ്റ്റേണ്‍ ഔട്ട്ലെറ്റ് കോതമംഗലം – മൂന്നാര്‍ ഹൈറേഞ്ച് റോഡ് (പഴയ ആലുവ – മൂന്നാര്‍...

CHUTTUVATTOM

മൂവാറ്റുപുഴ: എട്ടുവയസുകാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന യുവതിയ്ക്കെതിരായ പരാതി വ്യാജമെന്ന് കണ്ടെത്തി മൂവാറ്റുപുഴ പോക്സോ കോടതി. 2021 ഏപ്രിൽ 15 മുതൽ മെയ് ഒന്നുവരെ ആൺകുട്ടിയെ യുവതി നിരന്തരമായി പീഡിപ്പിച്ചുവെന്ന് ഉരുളൻതണ്ണി സ്വദേശിനിയായ...

ACCIDENT

കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപത്തെ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൻ്റെ ക്രോസ് ബാറില്‍ തലയിടിച്ച് ബൈക്ക് യാത്രികനായ ഇടുക്കി സ്വദേശി യുവാവ് മരിച്ചു. കഞ്ഞിക്കുഴി ആല്‍പ്പാറ വഴേപ്പറമ്പില്‍ മോന്‍സി ജോര്‍ജ് (48) ആണ് മരിച്ചത്....

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ ടൗണിനോട് ചേർന്നൊഴുകുന്ന പുഴയിൽ സത്രപ്പടിയിൽ കാട്ടാന കൂട്ടം വീണ്ടും നീരാട്ടിനെത്തി. മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും കാട്ടാനക്കൂട്ടം നീരാട്ടിന് എത്തിയത് സഞ്ചാരികളിലും കാഴ്ചക്കാരിലും കൗതുകമുണർത്തുമ്പോൾ നാട്ടുകാരിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്....

CHUTTUVATTOM

കുട്ടമ്പുഴ : രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടമ്പുഴയിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. കുട്ടമ്പുഴ ഉരുളൻ തന്നെ കവലയിൽ  നടന്ന അനുസ്മരണ സമ്മേളനത്തിൽ രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പുള്ളുവേലില്‍ റിട്ട. കെഎസ്ഇബി ജീവനക്കാരന്‍ പി.ഒ പാപ്പച്ചന്‍ (78) നിര്യാതനായി. സംസ്‌കാരം നടത്ത. ഭാര്യ: പരേതയായ ഫിലോമിന, നാടുകാണി ഇല്ലത്തുകുടി കുടുംബാഗം. മക്കള്‍:ബിജു, സിജു, ലിസി. മരുമക്കള്‍:ജസി, ലിതിയ, മാര്‍ട്ടിന്‍....

CHUTTUVATTOM

കോതമംഗലം:കാട്ടാനശല്യത്തിനെതിരെ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ആവശ്യപ്പെട്ടു. കോതമംഗലം കുട്ടമ്പുഴ കൂവപ്പാറയില്‍ കാട്ടാന കിണറ്റില്‍ വീണ സ്ഥലം...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ കൂവപ്പാറയില്‍ ജനവാസ മേഖലയിലെ കിണറ്റില്‍ അകപ്പെട്ട കാട്ടാനയെ കരക്ക് കയറ്റി കാട്ടിലേക്ക് തുരത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ കൂട്ടംതെറ്റിയെത്തിയ കാട്ടാന ജനവാസ മേഖലയിലെ കിണറ്റില്‍ വീഴുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ 2.30...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയുടേയും കര്‍ഷക സഭയുടെയും ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ കാന്തി വെള്ളക്കയ്യന്‍ അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തില്‍ രാപകല്‍ വ്യത്യാസമില്ലാതെ കാട്ടാനശല്യം തുടരുന്നു. പൂയംകുട്ടി വനാന്തരത്തില്‍നിന്നാണ് ജനവാസമേഖലയിലേക്ക് കാട്ടാനക്കൂട്ടം എത്തുന്നത്. പിണവൂര്‍കുടിയില്‍ കഴിഞ്ഞ ദിവസം നാല് കൊമ്പന്‍മാരാണ് കൃഷിയും മറ്റു നാശനഷ്ടങ്ങളുമുണ്ടാക്കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിന് ആനന്ദന്‍കുടി...

error: Content is protected !!