കുട്ടമ്പുഴ: കേരള സർക്കാർ കാരുണ്യ ലോട്ടറിയുടെ(KR 535) ഒന്നാം സമ്മാനം കുട്ടമ്പുഴ സ്വദേശിക്ക്. കുട്ടമ്പുഴ നൂറേക്കർ കവലയിലെ ഓട്ടോറിക്ഷ ഡ്രൈവറായ ഹുസൈനാണ് ആ ഭാഗ്യവാൻ. ഇന്നലെ നറുക്കെടുപ്പ് നടന്ന കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് ഹുസൈന് ലഭിച്ചിരിക്കുന്നത്. KW 749886 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. കുട്ടമ്പുഴ നൂറേക്കര്‍ സ്വദേശി പ്ലാച്ചിക്കാട്ട് രാജന്റെ കൈയിൽ നിന്നും വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം. വ്യത്യസ്ത സീരീസിൽ നിന്നും ഒരേ നമ്പറിലുള്ള അഞ്ച് ടിക്കറ്റുകളാണ് ഹുസൈൻ എടുത്തത്. 4 സമാശ്വാസ സമ്മാനങ്ങളും ഹുസൈന് ലഭിക്കും.
വര്‍ഷങ്ങളായി ലോട്ടറിയെടുക്കുന്ന ഹുസെെന്‍ വലിയ സമ്മാനം ആദ്യമായാണ്. കുട്ടമ്പുഴ നൂറേക്കര്‍ കവലയില്‍ വര്‍ഷങ്ങളായി ഓട്ടോ ഓടിച്ചാണ് ജീവിതം നയിച്ചിരുന്നത്. ഭാര്യയും മൂന്ന് മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബമാണ് ഹുസൈന്റേത്.