കോതമംഗലം: കേരള സർക്കാർ ഫിഷറീസ് വകുപ്പിൻ്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം വീട്ടു വളപ്പിലെ കുളങ്ങളിലെ മത്സ്യകൃഷിയുടെ കോതമംഗലം നിയോജക മണ്ഡലത്തിലെ വിളവെടുപ്പിൻ്റെ ഉദ്ഘാടനം കുട്ടമ്പുഴ പഞ്ചായത്ത് ഞായപ്പിളളി മണ്ണാത്തി പാറയ്ക്കൽ വീട്ടിൽ സുരേഷ് എം കെ യുടെ കുളത്തിലാണ് നടത്തിയത്. വിളവെടുപ്പിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി,പഞ്ചായത്ത് മെമ്പർമാരായ ബിനേഷ് നാരായണൻ,ആലീസ് സിബി,ഡെയ്സി ജോയി, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പീറ്റർ മാത്യു,ഫിഷറീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
buy project professional 2016