കോതമംഗലം: വനം വകുപ്പിൻ്റെ ജണ്ടയ്ക്ക് പുറത്ത് സ്ഥിതി ചെയ്യുന്നതുമായ, കൈവശഭൂമിക്ക് 1964 ലെ ഭൂമി പതിവ് ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് വിധേയമായി പ്രത്യേക പട്ടയ നടപടികളുമായി ബന്ധപ്പെട്ട് കൊണ്ട് വിവര ശേഖരണത്തിന് തുടക്കം കുറിച്ചു. മാമലക്കണ്ടം, പിണവുർക്കുടി, ക്ണാച്ചേരി,മണികണ്ഠൻചാൽ എന്നീ മേഖലകളിൽ വിവര ശേഖരണത്തിന് തുടക്കമായി.പട്ടയ വിവര ശേഖരണത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യാ ലാലു അധ്യക്ഷയായി.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ ജെ ജോസ്,വി എ എഫ് പി സി ചെയർമാൻ ഇ കെ ശിവൻ, കുട്ടമ്പുഴ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ കെ ശിവൻ, തഹസിൽദാർമാരായ റെയ്ച്ചൽ കെ വർഗീസ്, നാസർ കെ എം, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ഗോപി, റ്റി സി ജോയി,വി വി ജോണി,പി എൻ കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു.