ചെറുവട്ടൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെറുവട്ടൂർ മണ്ഡലം കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരമായ ‘കോൺഗ്രസ് ഭവന്റെ’ ശിലാസ്ഥാപനം നടത്തി. എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ശിലാസ്ഥാപന കർമ്മംനിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം വൃന്ദ മനോജ് പാർട്ടി മണ്ഡലം കമ്മിറ്റിക്ക് സൗജന്യമായി വിട്ടുനൽകിയ സ്ഥലത്താണ് പുതിയ ഓഫീസ് മന്ദിരം നിർമ്മിക്കുന്നത്.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് നാസർ വട്ടേക്കാടൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം പി.എ.എം. ബഷീർ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സനീറ, പഞ്ചായത്ത് അംഗങ്ങളായ അജീബ് ഇരമല്ലൂർ, സി.കെ. സത്യൻ, ഫൗസിയ ഷിയാസ്, ഷാന്റി റെജി, സൽജാ ജോസ്, അധീന ജബ്ബാർ, അബ്ദുൾ കരീം എന്നിവർ പ്രസംഗിച്ചു.
നേതാക്കളായ ഷമീർ പനക്കൻ, എ.ജി. ജോർജ്, എം.എസ്. എൽദോസ്, അബു മൈതീൻ, എൽദോസ് ഡാനിയൽ തുടങ്ങി രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ പ്രമുഖരും നിരവധി പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.
























































