Connect with us

Hi, what are you looking for?

NEWS

ഭൂതത്താന്‍കെട്ട് ഡാമിന്‍റെ ഷട്ടറുകള്‍ അടച്ച് ജലനിരപ്പ് ഉയര്‍ത്തി

കോതമംഗലം: ഭൂതത്താന്‍കെട്ട് ഡാമിന്‍റെ ഷട്ടറുകള്‍ അടച്ച് റിസര്‍വോയറില്‍ ജലനിരപ്പ് ഉയര്‍ത്തി.ഒരാഴ്ചയോളമായി ഡാമിൻ്റെ ഷട്ടറുകൾ താഴ്‌ത്തി വെള്ളം സംഭരിക്കാനാരംഭിച്ചിട്ട്.
പെരിയാര്‍വാലി കനാലുകളില്‍ ജലവിതരണം ഡിസംബര്‍ ആദ്യം ആരംഭിക്കാനാകുന്നവിധം മുന്നൊരുക്കം നേരത്തെ ആരംഭിച്ചിരുന്നു. അറ്റകുറ്റപണികളും ശുചീകരണപ്രവര്‍ത്തനവും നടത്താന്‍ നടപടിയെടുത്തു. മെയിന്‍ കനാലിന്‍റേയും ലോ ലവല്‍-ഹൈ ലവല്‍ കനാലുകളുടേയും അറ്റകുറ്റപണികള്‍ ഇതിനകം പൂര്‍ത്തീകരിച്ചു.

ശുചീകരണപ്രവര്‍ത്തനവും അവസാനഘട്ടത്തിലാണ്. ഡിസംബര്‍ മൂന്നിന് മെയിന്‍ കനാലും ഹൈ ലവല്‍-ലോ ലവല്‍ കനാലുകളും തുറന്ന് ട്രയല്‍ റണ്‍ നടത്താനാണ് പെരിയാര്‍വാലി ഉദ്യോഗസ്ഥരുടെ തീരുമാനം. ബ്രാഞ്ച് കനാലുകള്‍ പിന്നീട് തുറക്കും. ഇതിനകം ചെങ്കരയിലെ കനാല്‍ റഗുലേറ്റര്‍വരെ വെള്ളം നിറച്ചു. റഗുലേറ്റര്‍ ഷട്ടറുകള്‍ തുറക്കുന്നതോടെ കനാലുകളില്‍ വെള്ളമെത്തും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡിസംബര്‍ അവസാനമോ,ജനുവരി പകുതിക്ക് മുമ്പായോ ആണ് കനാലുകള്‍ തുറന്നിരുന്നത്.

ഇത്തവണ മഴയിലുണ്ടായിട്ടുള്ള കുറവ് മൂലം വരള്‍ച്ചയും ജലക്ഷാമവും ഉണ്ടാകാമെന്ന കണക്കുകൂട്ടലിന്‍റെ അടിസ്ഥാനത്തിലാണ് കനാല്‍ നേരത്തെ തുറക്കാന്‍ നടപടി സ്വീകരിച്ചത്.ജില്ലയുടെ നിരവധി പ്രദേശങ്ങളില്‍ കൃഷിക്കും വീട്ടാവശ്യങ്ങള്‍ക്കുമുള്ള വെള്ളം എത്തിക്കുന്നത് പെരിയാര്‍വാലി കനാലുകളാണ്. ഡാമിന്‍റെ ഷട്ടര്‍ അടച്ചതുവഴി ഡിസംബര്‍ അഞ്ച് മുതല്‍ ഭൂതത്താന്‍കെട്ട് കേന്ദ്രീകരിച്ച് നടത്തുന്ന ടൂറിസം ഫെസ്റ്റിന് അനുകൂല സാഹചര്യം സൃഷ്ടിക്കാനും കഴിഞ്ഞിട്ടുണ്ട്. ബോട്ടിംഗ് ഉള്‍പ്പടെ ഇത്തവണ നേരത്തെ ആരംഭിക്കാനാകും. കഴിഞ്ഞവര്‍ഷങ്ങളില്‍ സീസണ്‍ പകുതി കഴിഞ്ഞ് ബോട്ടിംഗ് ആരംഭിച്ചത് വലിയ തിരിച്ചടിയായിരുന്നു. മെയ് അവസാനമോ, ജൂൺ ആദ്യമോ കാലാവസ്ഥക്ക് അനുസൃതമായി ഡാം തുറക്കുകയും ചെയ്യും.

You May Also Like

NEWS

: താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ അഭാവത്തെത്തുടർന്ന് ഒ.പി. വിഭാഗത്തിന്റെ പ്രവർത്തനം താളം തെറ്റി. അവധിയും മറ്റ് ഡ്യൂട്ടികളും കാരണം പ്രമുഖ വിഭാഗങ്ങളിൽ ഡോക്ടർമാർ ഇല്ലാതിരുന്നതോടെ, വിദൂരങ്ങളിൽ നിന്നെത്തിയ ആദിവാസി വിഭാഗക്കാർ ഉൾപ്പെടെയുള്ള സാധാരണ...

NEWS

കോതമംഗലം: നേര്യമംഗലത്ത് ടൂറിസം വികസനത്തിന് പുതിയ ചുവടുവയ്പ്. ബോട്ട് ജെട്ടി പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടി ആരംഭിച്ചു. നേര്യമംഗലത്തിന്റെ വിനോദസഞ്ചാര സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി മികച്ച ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതിയാണ് തയ്യാറായി വരുന്നത്....

NEWS

കോതമംഗലം: കോട്ടപ്പടി മുട്ടത്തുപാറ കല്ലുങ്കല്‍ കെ.എം ചാക്കോച്ചന്‍ (74) നിര്യാതനായി. സംസ്‌കാരം തിങ്കളഴ്ച 11ന് കോട്ടപ്പടി കല്‍ക്കുന്നേല്‍ മാര്‍ ഗീവര്‍ഗീസ് സഹദാ പള്ളിയില്‍.പരേതന്‍ കോതമംഗലം എംഎ കോളേജ് അസോസിയേഷന്‍ മുന്‍ ഗവേര്‍ണിംഗ് ബോര്‍ഡ്...

CHUTTUVATTOM

കോതമംഗലം: കോട്ടയം എംജി യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടന്ന 2026-27 അധ്യയന വര്‍ഷത്തെ എംജി സര്‍വകലാശാല പുരുഷ വിഭാഗം ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ജേതാക്കളായി. ടൂര്‍ണമെന്റിലുടനീളം മികച്ച പന്തടക്കത്തോടെ  കളിയുടെ...

NEWS

കോതമംഗലം: റബർ പുര കുത്തിതുറന്ന് ഒട്ടു പാലും അലുമിനിയം പാത്രങ്ങളും കവർന്നു.ഇഞ്ചൂർ കാരയിൽ മുഹമ്മദിൻ്റെ തോട്ടത്തിലെ റബർ പുര കുത്തിതുറന്നാണ് ഒട്ടു പാലും പാൽ ഉറ ഒഴിക്കുന്നതിനായി ഉപയോഗിക്കുന്ന 50 ൽ പ്പരം...

NEWS

കോതമംഗലം: ജില്ലാ പഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന നെല്ലിക്കുഴി ഗവ. ഹൈസ്‌ക്കൂൾ ഗ്രൗണ്ട് നവീകരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.എ.എം....

NEWS

കോതമംഗലം:മൂവാറ്റുപുഴയിൽ 11ന് നടത്തുന്ന കേരള കോൺഗ്രസ് സ്ഥാപക ചെയർമാൻ കെ.എം.ജോർജിൻ്റെ അൻപതാം ചരമ വാർഷികത്തിൽ കോതമംഗലത്ത് നിന്നും 500 പ്രവർത്തകരെ പങ്കെടുപ്പിക്കുവാൻ കേരള കോൺഗ്രസ് കോതമംഗലം നിയോജകമണ്ഡലം നേതൃസംഗമത്തിൽ തീരുമാനമായി.യോഗം സംസ്ഥാന ഹൈപവർ...

CHUTTUVATTOM

  കോതമംഗലം: നെല്ലിമറ്റം കളപ്പുരയില്‍ പരേതനായ ജോസിന്റെ ഭാര്യ ബേബി (73) നിര്യാതയായി. സംസ്‌കാരം ഇന്ന് നാളെ തിങ്കളാഴ്ച 2.30ന് പുലിയന്‍പാറ സെന്‍റ് സെബാസ്റ്റ്യന്‍ പള്ളിയില്‍. പരേത അങ്കമാലി പാലാട്ടി കയ്യാല കുടുംബാഗമാണ്....

CHUTTUVATTOM

കോതമംഗലം : നെല്ലിക്കുഴി ഇന്ദിരാഗാന്ധി ലോ കോളേജിലെ (2026-27 ) വിദ്യാർത്ഥി യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കോളേജ് യൂണിയന്റെ ഉദ്ഘാടനം മുൻ എംഎൽഎ ആന്റണി ജോൺ നിർവഹിച്ചു. 2025-26 കാലയളവിലെ യൂണിയൻ പുറത്തിറക്കിയ...

CHUTTUVATTOM

കോതമംഗലം: മനുഷ്യ–വന്യജീവി സംഘർഷത്തിന് ഫലപ്രദമായ പരിഹാരം കാണുന്നതിനായി കോതമംഗലം നിയോജകമണ്ഡലത്തിൽ 100 കിലോമീറ്റർ ദൂരത്തിൽ സൗരോർജ വേലി (സോളാർ ഫെൻസിങ്) നിർമിക്കുന്നതിനുള്ള 15 കോടി രൂപയുടെ പദ്ധതി സർക്കാരിന് സമർപ്പിക്കും. കേന്ദ്രസർക്കാർ സഹായത്തോടെ...

CHUTTUVATTOM

പെരുമ്പാവൂര്‍: ചേലക്കുളത്ത് വീട്ടില്‍ അതിക്രമിച്ചു കയറി വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസിലെ പ്രതികളെ 12 മണിക്കൂറിനുള്ളില്‍ പോലീസ് പിടികൂടി. അസം നൗഗാവ് സ്വദേശികളായ നൂര്‍ജുല്‍ ഇസ്ലാം (40), ഫെയ്ജുദ്ദീന്‍ (24),...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടിയില്‍ നിന്ന് കൂറ്റന്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ശനിയാഴ്ച രാത്രി നൂലേലി അമ്പലത്തിന് സമീപമാണ് പാമ്പിനെ കണ്ടെത്തിയത്. പ്രദേശത്ത് കൂട്ടിയിട്ടിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കിടയില്‍ കിടന്ന പാമ്പിനെ, പാമ്പുപിടുത്ത വിദഗ്ധന്‍ ജുവല്‍ ജൂഡി...

error: Content is protected !!