Connect with us

Hi, what are you looking for?

NEWS

കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ അഭാവത്തെത്തുടർന്ന് ഒ.പി. വിഭാഗത്തിന്റെ പ്രവർത്തനം താളം തെറ്റി

: താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ അഭാവത്തെത്തുടർന്ന് ഒ.പി. വിഭാഗത്തിന്റെ പ്രവർത്തനം താളം തെറ്റി. അവധിയും മറ്റ് ഡ്യൂട്ടികളും കാരണം പ്രമുഖ വിഭാഗങ്ങളിൽ ഡോക്ടർമാർ ഇല്ലാതിരുന്നതോടെ, വിദൂരങ്ങളിൽ നിന്നെത്തിയ ആദിവാസി വിഭാഗക്കാർ ഉൾപ്പെടെയുള്ള സാധാരണ രോഗികളാണ് ഏറെ വലഞ്ഞത്.

ഇന്നലെ ഒ.പി. വിഭാഗത്തിൽ ഇ.എൻ.ടി., പീഡിയാട്രിക്സ് വിഭാഗങ്ങളിലെ ഓരോ ഡോക്ടർമാർ മാത്രമാണ് ഉണ്ടായിരുന്നത്. ജനറൽ മെഡിസിൻ ഉൾപ്പെടെ കൂടുതൽ രോഗികൾ എത്തുന്ന വിഭാഗങ്ങളിലെ ഡോക്ടർമാരുടെ മുറികൾ അടഞ്ഞുകിടന്നത് രോഗികളെ നിരാശരാക്കി.

മൂന്ന് ഡോക്ടർമാർ അവധിയിലായതും, ജനറൽ മെഡിസിൻ, ജനറൽ സർജറി, അനസ്തേഷ്യ വിഭാഗങ്ങളിലെ മൂന്ന് ഡോക്ടർമാർ ഡിസംബർ ആറുവരെ ശബരിമല ഡ്യൂട്ടിയിൽ നിയോഗിക്കപ്പെട്ടതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇതിനുപുറമെ ക്യാമ്പ് ഡ്യൂട്ടി, ഇമ്മ്യൂണൈസേഷൻ തുടങ്ങിയ മറ്റ് ചുമതലകൾക്കായി മൂന്ന് ഡോക്ടർമാരെ മാറ്റിയതും ഒ.പി. പ്രവർത്തനത്തെ സാരമായി ബാധിച്ചു.

ഡോക്ടർമാരുടെ ലീവും മറ്റ് ഡ്യൂട്ടികളും മൂലം താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം മുടങ്ങുന്നത് പതിവ് കാഴ്ചയാണെന്നും, പ്രത്യേകിച്ച് ശനിയാഴ്ചകളിലാണ് രോഗികൾ കൂടുതൽ ദുരിതമനുഭവിക്കുന്നതെന്നും ആക്ഷേപമുണ്ട്. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണുമെന്ന ആശുപത്രി മാനേജ്‌മെന്റിന്റെ മുൻ ഉറപ്പുകൾ പാലിക്കപ്പെട്ടിട്ടില്ല. ജില്ലാ മെഡിക്കൽ ഓഫീസറുടെയോ (DMO) ആരോഗ്യവകുപ്പ് മന്ത്രിയുടെയോ അടിയന്തര ഇടപെടലുണ്ടായാൽ മാത്രമേ ആശുപത്രിയിലെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകൂ എന്നാണ് നാട്ടുകാരുടെയും രോഗികളുടെയും ആവശ്യം.

You May Also Like

CHUTTUVATTOM

കോതമംഗലം: കോട്ടയം എംജി യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടന്ന 2026-27 അധ്യയന വര്‍ഷത്തെ എംജി സര്‍വകലാശാല പുരുഷ വിഭാഗം ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ജേതാക്കളായി. ടൂര്‍ണമെന്റിലുടനീളം മികച്ച പന്തടക്കത്തോടെ  കളിയുടെ...

NEWS

കോതമംഗലം: ജില്ലാ പഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന നെല്ലിക്കുഴി ഗവ. ഹൈസ്‌ക്കൂൾ ഗ്രൗണ്ട് നവീകരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.എ.എം....

CHUTTUVATTOM

കോതമംഗലം : നെല്ലിക്കുഴി ഇന്ദിരാഗാന്ധി ലോ കോളേജിലെ (2026-27 ) വിദ്യാർത്ഥി യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കോളേജ് യൂണിയന്റെ ഉദ്ഘാടനം മുൻ എംഎൽഎ ആന്റണി ജോൺ നിർവഹിച്ചു. 2025-26 കാലയളവിലെ യൂണിയൻ പുറത്തിറക്കിയ...

CHUTTUVATTOM

കോതമംഗലം: മനുഷ്യ–വന്യജീവി സംഘർഷത്തിന് ഫലപ്രദമായ പരിഹാരം കാണുന്നതിനായി കോതമംഗലം നിയോജകമണ്ഡലത്തിൽ 100 കിലോമീറ്റർ ദൂരത്തിൽ സൗരോർജ വേലി (സോളാർ ഫെൻസിങ്) നിർമിക്കുന്നതിനുള്ള 15 കോടി രൂപയുടെ പദ്ധതി സർക്കാരിന് സമർപ്പിക്കും. കേന്ദ്രസർക്കാർ സഹായത്തോടെ...

CHUTTUVATTOM

കോതമംഗലം: ഇന്ത്യ-നെതർലൻഡ്സ് ഹൈഡ്രജൻ ഫെലോഷിപ്പ് പ്രോഗ്രാമിന്റെ അന്തിമ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് യോഗം മാർ അത്തനേഷ്യസ് കോളേജിൽ നടന്നു. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻറ് ടെക്നോളജി (ഡിഎസ്ടി)...

CHUTTUVATTOM

കോതമംഗലം: വിലക്കയറ്റത്തിനും, കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കുമെതിരെ എൽഡിഎഫ് കോതമംഗലം മണ്ഡലം കമ്മിറ്റി കോഴിപ്പിള്ളി കവലയിൽ പ്രതിഷേധ സായാഹ്നം നടത്തി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമ്മ ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: സ്വാതന്ത്ര്യസമര സേനാനി എം. ഐ വർഗീസ് ഫൗണ്ടേഷന്റെ 2026-ലെ ജനസേവ പുരസ്കാരം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സമ്മാനിച്ചു. പുതുപ്പാടി യെൽദോ മാർ ബസേലിയോസ് കോളേജിൽ നടന്ന ചടങ്ങിൽ ശ്രേഷ്ഠ...

CHUTTUVATTOM

കോതമംഗലം: ലഹരിമാഫിയയെ തുരത്താൻ എല്ലാവരും ഒറ്റക്കെട്ടായി പോരാട്ടത്തിനിറങ്ങണമെന്ന് മന്ത്രി രമേശ് ചെന്നിത്തല. ലഹരിക്കെതിരായ പ്രതിരോധം ജനകീയ പ്രസ്ഥാനമായി മാറണമെന്നും യുവജനങ്ങളുടെ പങ്കാളിത്തം പോരാട്ടത്തിൽ നിർണായകമാണെന്നും മന്ത്രി പറഞ്ഞു. കോതമംഗലത്ത് സംഘടിപ്പിച്ച തൂഫാൻ ഹണ്ട്...

CHUTTUVATTOM

കോട്ടപ്പടി: കോട്ടപ്പടി മാർ ഏലിയാസ് ആർട്സ് ആന്റ് സയൻസ് കോളേജിലെ ഔട്ട്റീച്ച് വിഭാഗമായ മാർ ഏലിയാസ് കോളേജ് ഫോർ കമ്മ്യൂണിറ്റി ട്രാൻസ്ഫോർമേഷൻ (എംഇസി-സിടി)യുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്പൈസസ് ബോർഡ് ഇന്ത്യ...

CHUTTUVATTOM

കോതമംഗലം: കറുകടം മൗണ്ട് കാർമൽ കോളേജ് സോഷ്യൽ വർക്ക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭരണഘടന ദിനാചരണത്തോടനുബന്ധിച്ച് ഇൻറർ സ്കൂൾ ക്വിസ് മത്സരം നടത്തി. എറണാകുളം ജില്ലയിൽ നിന്നുള്ള വിവിധ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തു....

CHUTTUVATTOM

കോതമംഗലം: പഠനം കഴിഞ്ഞ് ജോലിക്കായി കാത്തിരിക്കാതെ, സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്വന്തം ഭാവി കണ്ടെത്താന്‍ യുവതികള്‍ക്ക് കരുത്ത് പകരുന്ന ‘ടെക് ഫോര്‍ ഓള്‍’ പദ്ധതിക്ക് നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍...

CHUTTUVATTOM

കോതമംഗലം: ജന്മനാലും രോഗങ്ങളാലും അപകടങ്ങളിലുടെ സംഭവിച്ച ഗുരുതരമായ ക്ഷതങ്ങൾ മൂലവും ശാരീരിക ശേഷിക്കുറവ് സംഭവിച്ച് വീൽചെയറുകളിലും കട്ടിലുകളിലുമായി ജീവിതം നയിക്കുന്നവരുടെ അവകാശങ്ങൾക്കും ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി വീൽചെയറിൽ കഴിയുന്നവർ തന്നെ രൂപം കൊടുത്ത...

error: Content is protected !!