Connect with us

Hi, what are you looking for?

CHUTTUVATTOM

പെരുമ്പാവൂര്‍ ചേലക്കുളത്ത് വയോധികയെ ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്രതികള്‍ 12 മണിക്കൂറിനുള്ളില്‍ പിടിയില്‍

പെരുമ്പാവൂര്‍: ചേലക്കുളത്ത് വീട്ടില്‍ അതിക്രമിച്ചു കയറി വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസിലെ പ്രതികളെ 12 മണിക്കൂറിനുള്ളില്‍ പോലീസ് പിടികൂടി. അസം നൗഗാവ് സ്വദേശികളായ നൂര്‍ജുല്‍ ഇസ്ലാം (40), ഫെയ്ജുദ്ദീന്‍ (24), മോഫിജുദ്ദീന്‍ (22), ഗൂഢാലോചനയില്‍ പങ്കാളിയായ മായിന്‍ ഉദ്ദീന്‍ (41) എന്നിവരാണ് കുന്നത്തുനാട് പോലീസിന്റെ പിടിയിലായത്.

 

വ്യാഴാഴ്ച വൈകിട്ട് മൂന്നോടെ ചേലക്കുളം മനാഫിയ ജംഗ്ഷനിലെ വീട്ടില്‍ തനിച്ചായിരുന്ന വയോധികയെ മൂന്നംഗ സംഘം ആക്രമിക്കുകയും നിലവിളിച്ചപ്പോള്‍ തോര്‍ത്ത് കൊണ്ട് വായ മൂടിക്കെട്ടി, തുണികൊണ്ട് കൈകള്‍ കെട്ടിയിടുകയും ചെയ്തു. തുടര്‍ന്ന് വയോധിക ധരിച്ചിരുന്ന കമ്മലുകളും വളകളും മറ്റ് ആഭരണങ്ങളും അലമാരയില്‍ സൂക്ഷിച്ചിരുന്ന 18,000 രൂപയും കവര്‍ന്ന് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.എസ് സുദര്‍ശന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ശാസ്ത്രീയ അന്വേഷണം നടത്തി. ഇതിനിടെ അസമിലേക്ക് കടക്കുന്നതിനായി തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ പ്രതികളെ വെള്ളിയാഴ്ച പുലര്‍ച്ചയോടെ പോലീസ് പിടികൂടി. പോലീസിനെ കണ്ട് ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ സാഹസികമായാണ് കീഴടക്കിയത്. കവര്‍ന്ന സ്വര്‍ണാഭരണങ്ങളും പോലീസ് കണ്ടെടുത്തു.

 

അട്ടപ്പാടിയില്‍ കശുവണ്ടി തോട്ടത്തില്‍ ജോലി ചെയ്തിരുന്ന നൂര്‍ജുല്‍ ഇസ്ലാം, മോഷണത്തിനിടെ ഒപ്പമുണ്ടായിരുന്ന അന്യസംസ്ഥാനക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്നു. 2025 ഓഗസ്റ്റ് 26-ന് ജാമ്യത്തിലിറങ്ങി ബംഗളൂരുവില്‍ ടൈല്‍ പണി ചെയ്തു വരികയായിരുന്നു. അഞ്ച് ദിവസം മുമ്പാണ് കാവുങ്ങപ്പറമ്പിലുള്ള സഹോദരിയുടെ അടുത്തെത്തിയത്. ഫെയ്ജുദ്ദീന്‍ കുന്നത്തുനാട് പോലീസ് സ്റ്റേഷന്‍ പരിധിയിലും നേരത്തെ മോഷണക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അഞ്ച് വര്‍ഷം മുമ്പ് കോഴിക്കോട്ടെത്തിയ പ്രതി പിന്നീട് എറണാകുളം പട്ടിമറ്റത്തും ചേലക്കുളത്തും ജോലി ചെയ്തു വരികയായിരുന്നു. ആറ് മാസം മുമ്പ് കുമ്മനോട് വാടക കെട്ടിടത്തില്‍ മോഷണം നടത്തിയ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്നു. തുടര്‍ന്ന് കുറുപ്പംപടി വേങ്ങൂരില്‍ താമസിച്ച് പൈനാപ്പിള്‍ കൃഷിപ്പണി ചെയ്തു വരികയായിരുന്നു.

പെരുമ്പാവൂര്‍ ഡിവൈഎസ്പി സി. ബിനുകുമാര്‍, കുന്നത്തുനാട് സിഐ ടി. ദിലീഷ്, എസ്‌ഐമാരായ എം. അഭിജിത്, സി.ഒ സജീവ്, എഎസ്‌ഐമാരായ മുരളീധരന്‍, പി.എ അബ്ദുല്‍ മനാഫ്, ചന്ദ്രബോസ്, അനില്‍കുമാര്‍, വര്‍ഗീസ് ഉതുപ്പ്, നാദിര്‍ഷ, സീനിയര്‍ സിപിഒമാരായ ബെന്നി ഐസക്, സിറാജ്, സിപിഒമാരായ ബിബിന്‍ രാജ് എന്നിവരാണ് അന്വേക്ഷണസംഘത്തിലുണ്ടായിരുന്നത്.

You May Also Like

CRIME

  പെരുമ്പാവൂര്‍: ഭിന്ന ശേഷിക്കാരനെ മര്‍ദ്ദിച്ച് മാല തട്ടിയെടുത്ത കേസില്‍ ഏഴ് പ്രതികള്‍ പോലീസ് പിടിയില്‍. അല്ലപ്ര വെങ്ങോലയില്‍ താമസിക്കുന്ന ഇരിങ്ങോള്‍ പട്ടാല്‍ വേളൂര്‍കുന്ന് അനൂപ് (47), ഇടുക്കി രാമക്കല്‍മേട് കരുണാപുരം മടപ്പിള്ളിഡാനിയേല്‍...

ACCIDENT

പെരുമ്പാവൂര്‍: പ്ലൈവുഡ് കമ്പനിയിലെ ഡ്രയര്‍ ബെല്‍റ്റില്‍ കുടുങ്ങി ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളുടെ നാലുവയസ്സുള്ള ആണ്‍കുഞ്ഞിന് ദാരുണാന്ത്യം. വെസ്റ്റ് ബംഗാള്‍ സ്വദേശി നൂര്‍ ജമാല്‍ ഷെയ്ഖ്‌നൂറിമ കാത്തുന്‍ ദമ്പതികളുടെ മകന്‍ മെറാജ് ഷെയ്ഖാണ് മരിച്ചത്....

CRIME

  പെരുമ്പാവൂര്‍:പെരുമ്പാവൂരില്‍ പോക്സോ കേസ് അതിജീവിതയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി കോടതി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അറക്കപ്പടി സ്വദേശിയായ മുഹമ്മദ് അദ്‌നാനാണ് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഒന്നാം...

ACCIDENT

പെരുമ്പാവൂര്‍: സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച കോളേജ് വിദ്യാര്‍ത്ഥിനി വാഹനാപകടത്തില്‍ മരിച്ചു. വൈക്കം പാറയ്ക്കല്‍ ആനിക്കാട് റോയിയുടെ മകള്‍ റിയ (18) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് രായമംഗലം പ്ലാപ്പറമ്പില്‍ അലന്‍ ജോര്‍ജ്...

ACCIDENT

  പെരുമ്പാവൂര്‍:പെരുമ്പാവൂരില്‍ അമിതമായി ലഹരി ഉപയോഗിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ബുധനാഴ്ച വീണ്ടും അജ്ഞാത മൃതദേഹം കണ്ടെത്തി. പാലക്കാട്ടുതാഴം പാലത്തിന്റെ അടിയിലാണ് മൃതദേഹം കണ്ടെത്തിയത്. അന്യസംസഥാന തൊഴിലാളിയുടെതാണ് മൃതദേഹം എന്നാണ് പോലീസിന്റെ പ്രാഥമിക...

CHUTTUVATTOM

  പെരുമ്പാവൂര്‍:ഒക്കലില്‍ വിമാനം താഴ്ന്നുപറന്ന് വീടിന്റെ ഓടുകള്‍ ഇളകിത്തെറിച്ചു. ഒക്കല്‍ നമ്പിള്ളി കവലയ്ക്കുസമീപം ചിറക്കല്‍ ജോയിയുടെ വീടിന്റെ ഓടുകളാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15 ഓടെ ഇളകിത്തെറിച്ചത്. വലിയ ശബ്ദത്തോടെ ഓടുകള്‍ വീടിന്റെ മേല്‍ക്കൂരയില്‍...

CHUTTUVATTOM

  പെരുമ്പാവൂര്‍:അല്ലപ്ര 80-ാം ഉന്നതിയില്‍ പ്രവര്‍ത്തിക്കുന്ന ചിരക്കക്കുടി മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കിടക്കക്കമ്പനിക്ക് തീപിടിച്ചു. പെരുമ്പാവൂര്‍, പട്ടിമറ്റം അഗ്‌നിരക്ഷാനിലയങ്ങളില്‍നിന്ന് നാല് യൂണിറ്റെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് അഗ്‌നിരക്ഷാസേന അറിയിച്ചു. പഞ്ഞി, വിറക് എന്നിവയിലേക്ക്...

ACCIDENT

പെരുമ്പാവൂര്‍: പെരുമാനിയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് കമ്പനിയുടെ ഗോഡൗണിന് തീപിടിച്ചു.ഗ്രീന്‍ ഇവോ ടെക് എന്ന കമ്പനിയിലെ പ്ലാസ്റ്റിക് ശേഖരിച്ചിരുന്ന ഗോഡൗണിനാണ് തിങ്കളാഴ്ച രാവിലെ 10 ന് തീപിടിച്ചത്. ചില്ല് കുപ്പികള്‍ പൊട്ടിത്തെറിച്ചത് മൂലം തീ...

error: Content is protected !!