എറണാകുളം : മെയ് 28 ലെ ദുബായ്- കൊച്ചി വിമാനത്തിലെത്തിയ 28 വയസുള്ള പല്ലാരിമംഗലം സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു. ഗർഭിണിയായ ഇവർ വീട്ടിൽ നിരീക്ഷണത്തിലായിരന്നു. ഇവർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. കൂടെ യാത്ര ചിലർക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് നടത്തിയ സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. നിലവിൽ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഒരാഴ്ചക്കുള്ളിൽ കോതമംഗലം സ്വദേശികളായ മൂന്നു പേരാണ് ഇപ്പോൾ കോവിഡ് രോഗത്തിന് ചികിത്സയിൽ ഉള്ളത്.
മെയ് 28 ന് കുവൈറ്റ് – തിരുവനന്തപുരം വിമാനത്തിലെത്തിയ കോതമംഗലം സ്വദേശിയായ 42 കാരനാണ് പോസിറ്റീവായ ഒന്നാമത്തെയാൾ. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് അന്നു തന്നെ തിരുവനന്തപുരത്ത് കാരക്കോണം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാക്കിയിരുന്നു. മെയ് 27 ന് മുംബൈയിൽ നിന്നും കൊച്ചിയിലെത്തിയ എയർ ഏഷ്യ 5325 വിമാനത്തിൽ ഉണ്ടായിരുന്ന 46 വയസുള്ള കോതമംഗലം സ്വദേശിക്കാണ് രണ്ടാമത് രോഗം സ്ഥിരീകരിച്ചത്. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മെയ് 29 ന് കളമശശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.