Connect with us

Hi, what are you looking for?

NEWS

ആന പ്രേമികൾക്ക് നയന മനോഹര കാഴ്ചകൾ സമ്മാനിച്ച് പെരിയാറിൽ നീരാടി ഗജവിരന്മാർ.

കോതമംഗലം: കുട്ടമ്പുഴക്കു സമീപം പെരിയാർ നദിയിൽ കാട്ടാനക്കൂട്ടം സ്ഥിരമായി എത്തുന്നത് പ്രേദേശവാസികൾക്ക് കണ്ണിന് കൗതുക കാഴ്ചയാണ്. ചിലപ്പോൾ കാട്ടാനകൾ കുട്ടികളുമൊത്ത് ആണ് പെരിയാറിൽ നീരാടി തിമിർക്കുന്നത് . ആന കുളി കാണുവാൻ പ്രദേശ വാസികൾക്ക് പുറമെ കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ നിന്നു കുടുംബസമ്മേതമാണ് ആളുകൾ വരുന്നത്. പുഴയിലിറങ്ങിയ ആനക്കൂട്ടം വെള്ളത്തിൽ മതിവരുവോളം കളിച്ചും നീന്തിയും മണിക്കൂറുകളോളം സമയം ചിലവിടുന്നതിനാൽ ആ കാഴ്ച കാണുന്നത് തന്നെ ആനന്തകരമാണ്.

കുട്ടമ്പുഴ സത്രപ്പടി പ്രദേശങ്ങളിലാണ് കരീവിരൻമാരുടെ ഈ നിരാട്ട്. കോവിഡ് 19 നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ നിരവധി പേർ പെരിയാറിൽ എത്തി നീരാടുന്ന കാട്ടാനക്കൂട്ടത്തെ കാണുവാൻ എത്തുന്നുണ്ട്. ഒരുകാലത്ത് കാട്ടാനകളുടെ നീരാട്ട് കാണുവാൻ മാങ്കുളം ആനകുളത്ത് പോയിരുന്ന ആന പ്രേമികൾക്ക് ഇപ്പോൾ കുട്ടമ്പുഴയും നയന മനോഹര കാഴ്ചകൾ സമ്മാനിക്കുകയാണ്.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...