കോതമംഗലം: കോതമംഗലം അഗ്രികൾച്ചർ പ്രൊഡ്യൂസർ കമ്പനി (കാപ്കോ)നട്കോ പദ്ധതിയുടെ ഭാഗമായി ജാതിക്ക കൃഷിയിലെ കീട-രോഗ നിയന്ത്രണവും സുസ്ഥിരമായ കാർഷിക ഇൻപുട്ടുകളുടെ ഉപയോഗവും സംബന്ധിച്ച് കർഷകർക്ക് ശാസ്ത്രീയ അറിവ് നൽകുന്നതിനായി ഏകദിന പരിശീലന പരിപാടി നടത്തുന്നു. അക്സസ് ഡവലപ്പ്മെൻ്റ് സർവ്വിസിൻ്റെ പിന്തുണയോടെ എറണാകുളം കെവികെയുടെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
വെള്ളിയാഴ്ച 9.30 മുതൽ ഉച്ചയ്ക്ക് 2 വരെ കോതമംഗലം മെൻ്റർ അക്കാഡമിയിലാണ്ലാണ് പരിശീലനം നടക്കുന്നത്.ജാതിക്കയിലെ പ്രധാന കീട-രോഗങ്ങളെ തിരിച്ചറിയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ശാസ്ത്രീയ മാർഗങ്ങൾ, സംയോജിത കീട-രോഗ നിയന്ത്രണം, ജൈവ നിയന്ത്രണ രീതികൾ, കമ്പോസ്റ്റ് ഉൾപ്പെടെയുള്ള സുസ്ഥിര ഇൻപുട്ടുകളുടെ ഉപയോഗം, സുരക്ഷിതമായ വിളസംരക്ഷണ രീതികൾ എന്നിവയിൽ വിദഗ്ധരുടെ നേതൃത്വത്തിൽ പരിശീലനം നൽകും.
പരിശീലനത്തിൽ പങ്കെടുക്കുന്നതിന് രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല. പങ്കെടുക്കുന്ന കർഷകർക്ക് ഉച്ചഭക്ഷണം ഒരുക്കിയിട്ടുണ്ട്. ജാതിക്ക കൃഷി ചെയ്യുന്ന കർഷകർ പരമാവധി പങ്കെടുക്കണമെന്ന് കപ്കോ പ്രതിനിധികൾ അറിയിച്ചു.


















































