Connect with us

Hi, what are you looking for?

CHUTTUVATTOM

അപ്രോച്ച് റോഡിൻ്റ നിർമ്മാണം അവസാന ഘട്ടത്തിൽ : കുടമുണ്ട പാലം 22ന് തുറക്കും

കോതമംഗലം:അപ്രോച്ച് റോഡിൻ്റ നിർമ്മാണം പൂർത്തീകരിച്ച് വരുന്നകുടമുണ്ട പാലം 22ന് തുറക്കും. നിയോജകമണ്ഡലത്തിലെ വിവിധ വികസനപദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഷിബു തെക്കുംപുറം എംഎൽഎയുടെ അധ്യക്ഷതയിൽ എംഎൽഎ ഓഫീസിൽ ചേർന്ന പ്രതിമാസ സി.എം.ടി. യോഗത്തിലാണ് തീരുമാനം. അടിവാട് – കുത്തുകുഴി റോഡിൽ കോതമംഗലം പുഴക്ക് കുറുകെ നിലവിൽ ഉപയോഗിച്ച് വരുന്നത പാലം മഴ ശക്തമാകുമ്പോഴെല്ലാം വെള്ളത്തിനടയിലാകുയും ഗതാഗതു സ്തംഭിക്കുന്നതും പതിവാണ്.

ഈ സാഹചര്യത്തിലാണ് നിലവിലെ പാലത്തിന് ചേർന്ന് സമാന്തരമായി ഉയരം കൂട്ടി 10 വർഷം മുമ്പ് പുതിയ പാലം നിർമ്മിച്ചത്. അന്തരിച്ചു ടി.യു കുരുവിള എം എൽ എയുടെ കാലത്തായിരുന്നു പാലം നിർമ്മാണം. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുകൂടി വേണമായിരുന്നു പാലത്തിന് അപ്രോച്ച് റോഡ് നിർമ്മിക്കാൻ. ഇത് ധാരണയിലെത്താതെ വരികയും അപ്രോച്ച് റോഡ് നിർമ്മാണം മുടങ്ങി പാലം ഗതാഗതത്തിനായി തുറക്കാനാകാതെ കിടക്കുകയായിരുന്നു. സ്ഥല ഉടമയുമായി ധാരണയിലായി അപ്രോച്ച് റോഡ് നിർമ്മാണം അവസാനഘട്ടത്തിലാണ്. കവളങ്ങാട് പഞ്ചായത്തിനെ വാരപ്പെട്ടി, പല്ലാരിമംഗലം പഞ്ചായത്തുകളുമായി ഒരേ സമയം ബന്ധിക്കുന്നതുമാണ് കോതമംഗലം പുഴക്ക് കുറുകെയുള്ള കുടമുണ്ട പാലം. മഴക്കാലത്ത് ഗതാഗതം മുടങ്ങുമെന്നുള്ള പ്രശ്‌നവും ഒരേ സമയം ഇരുവശത്തേക്കും ഗതാഗതം എന്ന ആശയവും പുതിയ പാലം തുറക്കുന്നതോടെ യാഥാർത്ഥ്യമാകും.

കുടമുണ്ട പാലത്തിന്റെ ഉദ്ഘാടനം 22ന് നടത്താനും യോഗത്തിൽ തീരുമാനിച്ചു. പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെത്തിയതായും വിലയിരുത്തി. ശേഷിക്കുന്ന ജോലികൾ കൂടി വേഗത്തിൽ പൂർത്തിയാക്കി നിശ്ചയിച്ച തീയതിയിൽ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപ്പാസ്, 12 എൽ.പി.–യു.പി. സ്കൂളുകളുടെ കെട്ടിട നിർമാണം, ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം, അടിവാട്ട് പാലം, ആലുവ–മൂന്നാർ ദേശീയപാത വികസനം, ബ്ലാവന പാലം തുടങ്ങിയ പദ്ധതികളുടെ പുരോഗതിയും യോഗത്തിൽ വിലയിരുത്തി.

തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് ഗതാഗതത്തിനായി തുറന്നുകൊടുത്ത സാഹചര്യത്തിൽ ശേഷിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ മൂന്നുമാസത്തിനകം പൂർത്തിയാക്കി ഔദ്യോഗിക ഉദ്ഘാടനം നടത്താനും തീരുമാനിച്ചു. ഏകദേശം 250 മീറ്ററോളം റോഡ് ടാറിങ് ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയാകാനുണ്ട്. ലൈറ്റിംഗ് പ്രവർത്തനങ്ങളും ബാക്കിയാണ്. കരാറുകാരന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും യോഗം വിലയിരുത്തി. ഈ മാസം 30 വരെ കരാറുകാരന് സമയം അനുവദിക്കും. അതിനകം ശേഷിക്കുന്ന ജോലികൾ പൂർത്തിയാക്കാത്ത പക്ഷം കരാറുകാരനെ മാറ്റി റീടെൻഡർ നടപടികളിലേക്ക് കടക്കാനും തീരുമാനമായി.

മണ്ഡലത്തിലെ 12 എൽ.പി., യു.പി. സ്കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് ലഭിച്ചതിനെ തുടർന്ന് നടപടികൾ പുരോഗമിക്കുകയാണ്. 12 സ്കൂളുകളുടെയും ടെൻഡർ നടപടികൾ മുന്നോട്ടുപോകുന്നുണ്ട്. മാർച്ച് 31നകം കെട്ടിട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം.

ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം മണ്ഡലത്തിന്റെ പ്രധാന വികസനപദ്ധതിയായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടികളും യോഗം വിലയിരുത്തി. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഫിനാൻഷ്യൽ അനുമതിയും ഭരണാനുമതിയും അടുത്തമാസം ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഡിസംബർ 31നകം സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

കഴിഞ്ഞ ബജറ്റിൽ ഉൾപ്പെടുത്തിയ നെല്ലിക്കുഴി പഞ്ചായത്തിലെ അടിവാട്ട് പാലം നിർമാണവുമായി ബന്ധപ്പെട്ട സർവേ നടപടികൾ 15നകം പൂർത്തിയാക്കും. തുടർന്ന് അടുത്തമാസം നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും.

ആലുവ–മൂന്നാർ ദേശീയപാതയിൽ കോതമംഗലം ബിഷപ്പ് ഹൗസ് വരെയുള്ള ഭാഗം നാലുവരിപ്പാതയാക്കി വികസിപ്പിക്കുന്നതിനുള്ള നടപടികളും യോഗം ചർച്ച ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിദഗ്ധ സമിതി യോഗം ചേരേണ്ടതുണ്ട്. ഇതിന്റെ തീയതി കളക്ടറുമായി ആലോചിച്ച് എത്രയും വേഗം തീരുമാനിക്കും. 11 കെ നോട്ടിഫിക്കേഷനു ശേഷമുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകാനും ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.

കുട്ടമ്പുഴയിലെ ബ്ലാവന പാലം നിർമാണത്തിനുള്ള ഡിസൈനും ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടും തയ്യാറാക്കി ചീഫ് എൻജിനീയർക്ക് സമർപ്പിച്ചിട്ടുണ്ട്. തുടർനടപടികൾ പൂർത്തിയാക്കി പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു.

ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരായ സിജോ കെ. രാജ്, അജിൽ ശശീന്ദ്രൻ, ആനന്ദ് റെഡ്ഢി, റോഡ്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എം.എസ്. അരുൺ, ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ കെ.സി സുനിത, കെ.ആർ.എഫ്.ബി. ഉദ്യോഗസ്ഥൻ പോൾ തോംസൺ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

 

 

You May Also Like

CHUTTUVATTOM

കോതമംഗലം: എം.എ. എന്‍ജിനീയറിംഗ് കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് പള്ളിമുക്ക് മൈയിലോട്ടുകൊണോത്ത് പുത്തന്‍വീട്ടില്‍ ജി. വിജയന്‍ പിള്ളയുടെ മകന്‍ വി. ആയേഷ് (20) ആണ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം അഗ്രികൾച്ചർ പ്രൊഡ്യൂസർ കമ്പനി (കാപ്കോ)നട്കോ പദ്ധതിയുടെ ഭാഗമായി ജാതിക്ക കൃഷിയിലെ കീട-രോഗ നിയന്ത്രണവും സുസ്ഥിരമായ കാർഷിക ഇൻപുട്ടുകളുടെ ഉപയോഗവും സംബന്ധിച്ച് കർഷകർക്ക് ശാസ്ത്രീയ അറിവ് നൽകുന്നതിനായി ഏകദിന പരിശീലന പരിപാടി...

CHUTTUVATTOM

കോതമംഗലം : കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ എസ്.ബി.സി.സി മോഡ്യൂൾ പരിശീലനത്തിന്റെ ഭാഗമായി പോഷൺ മാ 2026 സ്ത്രീയും ആരോഗ്യവും എന്ന വിഷയത്തിൽ ബോധവൽക്കരണ പരിപാടി നടത്തി. നഗരസഭ ചെയർപേഴ്സൺ ഭാനുമതി രാജു പരിപാടി...

CHUTTUVATTOM

കോതമംഗലം: മനുഷ്യവന്യജീവി സംഘര്‍ഷം രൂക്ഷമായ മേഖലകളില്‍ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആര്‍കെവൈവി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കവളങ്ങാട് പഞ്ചായത്തില്‍ നിര്‍മിക്കുന്ന സൗരോര്‍ജിത ഹാങ്ങിംഗ് ഫെന്‍സിംഗിന്റെ നിര്‍മാണോദ്ഘാടനം ആവോലിച്ചാല്‍ ജംഗ്ഷനില്‍ ഷിബു തെക്കുംപുറം എംഎല്‍എ നിര്‍വഹിച്ചു....

NEWS

തിരുവനന്തപുരം: എയിംസ് വേണമെന്ന ആവശ്യവുമായി കേന്ദ്രത്തിന് വീണ്ടും കത്തയക്കാന്‍ സംസ്ഥാനം. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയ്ക്ക് മന്ത്രി കെ മുരളീധരന്‍ കത്തയക്കും. കേരളത്തിന് ഉടന്‍ എയിംസ് നല്‍കില്ലെന്ന നിലപാട് കേന്ദ്രം വ്യക്തമാക്കിയതിന്...

NEWS

  കോതമംഗലം : രാമല്ലൂർ പാറപ്പാട്ട് അന്നമ്മ ദേവസി (70) നിര്യാതയായി. സംസ്കാരം നടത്തി.പരേത കോട്ടയം പുത്തൻപുരക്കൽ കുടുംബാഗമാണ്. ഭർത്താവ് : ദേവസി പത്രോസ്. മക്കൾ : റെയ്നി,റെയ്ൻസ്,അനീഷ്. മരുമക്കൾ: റോയി, മിനി,...

NEWS

കോതമംഗലം: തങ്കളം–കാക്കനാട് നാലുവരി പാത യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ. നിലവിലെ സാഹചര്യങ്ങളും പ്രദേശത്തിന്റെ വികസന സാധ്യതകളും പരിഗണിച്ച് അലൈൻമെന്റ് പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം...

CHUTTUVATTOM

കോതമംഗലം: നിരവധി കേസിൽ ഉൾപ്പെട്ടയാളെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം ഇരമല്ലൂർ ചിറപ്പടി പുത്തൻപുരയ്ക്കൽ എബിൻ ടോമി (28)യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...

CHUTTUVATTOM

  കോതമംഗലം : തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ് നിർവ്വഹിച്ചു. www.marthomacheriapally.com എന്ന വെബ്സൈറ്റിലൂടെ പള്ളിയുടെ സമഗ്രമായ...

CHUTTUVATTOM

കോതമംഗലം : വോട്ട് കൊള്ളയ്ക്ക് നേതൃത്വം നൽകി ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങളെ കാറ്റിൽ പറത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവച്ച് ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ്...

CHUTTUVATTOM

കോട്ടപ്പടി: കോതമംഗലം വിദ്യാഭ്യാസ ഉപജില്ല ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര,ഐ.ടി, പ്രവർത്തി പരിചയമേളകൾക്ക് കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻ്ററി സ്കൂളിൽ തുടക്കമായി. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന മേളകളിൽ ഉപജില്ലയിലെ 97 സ്കൂളുകളിൽ...

CHUTTUVATTOM

പോത്താനിക്കാട്: പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ മണ്ണ് പരിശോധനയുടെ പ്രാധാന്യം കര്‍ഷകരിലെത്തിക്കുന്നതിനായി കാര്‍ഷിക ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. പോത്താനിക്കാട് പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാറില്‍ കൃഷിയിടങ്ങളില്‍ മണ്ണ് പരിശോധന നടത്തേണ്ടതിന്റെ ആവശ്യകത, മണ്ണ് പരിശോധനയ്ക്കായി...

error: Content is protected !!