Connect with us

Hi, what are you looking for?

NEWS

പുന്നേക്കാട്-തട്ടേക്കാട് റൂട്ടിലെ കാട്ടാനശല്യം; നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം

കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാട്- തട്ടേക്കാട് റൂട്ടില്‍ കാട്ടാനകള്‍ ദിവസങ്ങളായി വഴിതടഞ്ഞ് പ്രതിസന്ധി സൃഷ്ടിച്ചിട്ടും അധികാരികള്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധം വ്യാപകം. 14 ആദിവാസി കുടികളിലെ അടക്കം ഇരുപത്തിയയ്യായിരത്തോളം ജനങ്ങള്‍ അധിവസിക്കുന്ന കുട്ടമ്പുഴ പഞ്ചായത്തിലേക്കുള്ള ഏക പ്രവേശന മാര്‍ഗമായ പുന്നേക്കാട് – തട്ടേക്കാട് റോഡിലാണ് ആനകള്‍ ദിവസങ്ങളായി ഗതാഗത തടസം സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം സ്ത്രീകളും കുട്ടികളും സഞ്ചരിച്ചിരുന്ന കാറിന് നേരെ ആനയുടെ ആക്രമണമുണ്ടായിരുന്നു. ഭാഗ്യം കൊണ്ടാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. പിറ്റേന്ന് അതേ സ്ഥലത്തുവച്ചുതന്നെ ആംബുലന്‍സിന്റെ പിന്നാലെ ആനകള്‍ പാഞ്ഞടുത്തെങ്കിലും അപകടത്തില്‍പ്പെടാതെ ഡ്രൈവര്‍ വാഹനം രക്ഷപ്പെടുത്തി.

ചുറ്റും ജനവാസമുള്ളതും ആകെ നാല് ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ളതുമായ പുന്നേക്കാട് പ്ലാന്റേഷനില്‍ ദിവസേന പത്തില്‍ കൂടുതല്‍ ആനകളാണ് മലയാറ്റൂര്‍ റിസര്‍വ് വനത്തില്‍നിന്നു ഇറങ്ങിവന്ന് ജനങ്ങളുടെ ജീവന് ഭീഷണി സൃഷ്ടിച്ചിരിക്കുന്നത്. എല്‍ടി ലൈന്‍ വലിക്കാത്തതിനാല്‍ വഴിവിളക്കുകളും ഇല്ല. ഇതിനായി 13 ലക്ഷം അനുവദിച്ചുകിടക്കുകയാണെന്ന് വര്‍ഷങ്ങളായി കേള്‍ക്കുന്നുണ്ടെങ്കിലും ഇതുവരെ നടപടികളൊന്നുമായിട്ടില്ല. സ്ഥായിയായ പ്രശ്‌നപരിഹാരത്തിന് ആനയടക്കമുള്ള വന്യമൃഗങ്ങള്‍ സ്ഥിരം പ്രശ്‌നമുണ്ടാക്കുന്ന മാവിന്‍ചുവട് ഭാഗത്ത് ഇപ്പോള്‍ തട്ടേക്കാട് പ്രവര്‍ത്തിക്കുന്ന വനം വകുപ്പിന്റെ ചെക്ക് പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന് ഫാ. ജോസ് ചിരപ്പറന്പില്‍, ഫാ. അരുണ്‍ വലിയത്താഴത്ത്, ഫാ. സിബി ഇടപ്പുള്ളവന്‍, ഫാം ജനറല്‍ സെക്രട്ടറി സിജുമോന്‍ ഫ്രാന്‍സിസ് എന്നിവര്‍ ആവശ്യപ്പെട്ടു.

 

You May Also Like

CHUTTUVATTOM

  കോതമംഗലം: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കൊമേഴ്സ് വിഭാഗം സംഘടിപ്പിച്ച അന്തർ ദേശീയ സമ്മേളനത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ വിഭാഗത്തിൽ മികച്ച ഗവേഷണ പ്രബന്ധ പേപ്പർ അവതരണത്തിനുള്ള പുരസ്‌കാരം കോതമംഗലം മാർ അത്തനേഷ്യസ്...

CHUTTUVATTOM

കോതമംഗലം: കോവിഡ് കാലത്ത് നിര്‍ത്തിവെച്ച കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കോതമംഗലം ഡിപ്പോയില്‍നിന്നുള്ള വിവിധ സര്‍വീസുകളുടെ ഉദ്ഘാടനം 21ന് നടക്കും. കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി, കോട്ടപ്പടി, പിണ്ടിമന മേഖലകളിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാനാണ് തീരുമാനം....

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജ് സംഘടിപ്പിക്കുന്ന അവിര്‍ഭവ് 2കെ26 ഇന്റര്‍-കോളേജിയേറ്റ് ഫെസ്റ്റ് വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടെ ആരംഭിച്ചു. സിനിമാ താരം ദര്‍ശന എസ്. നായര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കല്‍ക്കുരിശ് പള്ളി...

CHUTTUVATTOM

ഊന്നുകല്‍: ഊന്നുകല്‍ ലിറ്റില്‍ ഫ്‌ലവര്‍ എല്‍പി സ്‌കൂളില്‍ നടത്തി വരുന്ന ബ്രയിനി കിഡ് ക്വിസ് കോമ്പറ്റിഷന്‍ സീസണ്‍ – 5 സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു കോണിക്കല്‍ ഉദ്ഘാടനം ചെയ്തു. നാല് പ്രാഥമിക...

CHUTTUVATTOM

കോതമംഗലം: ഫെഡറല്‍ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് കീരംപാറ പഞ്ചായത്തിന് പിക്അപ് വാന്‍ വാങ്ങി നല്‍കി. കീരംപാറ പഞ്ചായത്തില്‍ നടന്ന താക്കോല്‍ ദാനവും ഫ്‌ലാഗ് ഓഫ് ചടങ്ങും ഫെഡറല്‍ ബാങ്ക് എറണാകുളം സോണല്‍...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തില്‍ പോഷന്‍ മാം പദ്ധതി സംഘടിപ്പിച്ചു. പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിജോയ് പി. ജോസഫ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാരായ സി.എം....

CHUTTUVATTOM

കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് ആന്റ് പോളിടെക്‌നിക് കോളേജിന്റെ 17-ാം വാര്‍ഷികം നടത്തി.കോതമംഗലം മേഖല മെത്രാപോലീത്ത ഏലിയാസ് മാര്‍ യൂലിയോസ് ഉദ്ഘാടനം ചെയ്തു. മാര്‍ തോമ ചെറിയപള്ളി വികാരി ഫാ. സാജു ജോര്‍ജ് അധ്യക്ഷത...

CHUTTUVATTOM

പോത്താനിക്കാട്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നേതൃത്വത്തില്‍ പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ കടവൂരില്‍ ആരംഭിക്കുന്ന പ്രശോഭ സീനിയര്‍ സിറ്റിസണ്‍ ടൗണ്‍ഷിപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ നിര്‍വഹിച്ചു....

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ സംഘടിപ്പിക്കുന്ന ആവിർഭവ് 2കെ26 ഇന്റർ സ്കൂൾ ഫെസ്റ്റിന് തുടക്കമായി. കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവരാമൻ ഉദ്ഘാടനം നിർവഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. ജോസഫ് ടി. മൂലയിൽ...

CHUTTUVATTOM

കോതമംഗലം: പൊതുപ്രവർത്തന രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന സി.ജെ. എൽദോസിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് എന്റെ നാട് കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി. എന്റെ നാട് ഹൈപവർ കമ്മിറ്റി അംഗം പ്രൊഫ. കെ.എം. കുര്യാക്കോസ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മേഖലയിൽ വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയാനും വനാതിർത്തിയിലെ സുരക്ഷ ശക്തമാക്കാനും വിവിധ പദ്ധതികൾക്ക് വേഗം കൂട്ടാനും തീരുമാനമായി. വനവുമായി ബന്ധപ്പെട്ട വികസനപ്രവർത്തനങ്ങളും വന്യജീവി പ്രതിരോധ സംവിധാനങ്ങളും ചർച്ച ചെയ്യുന്നതിനായി...

CHUTTUVATTOM

കോതമംഗലം: ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി മുൻ അംഗം റ്റി.ഒ പരീതിന്റെ ഒന്നാം ചരമ വാർഷിക യോഗം നടത്തി കോതമംഗലം കറുകടം പരിശുദ്ധ പരുമല തിരുമേനി ചാപ്പൽ ഹാളിൽ...

error: Content is protected !!