Connect with us

Hi, what are you looking for?

NEWS

ചെമ്പന്‍കുഴിയില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി കൃഷികള്‍ നശിപ്പിച്ചു

കോതമംഗലം: നേര്യമംഗലത്തിന് സമീപം ചെമ്പന്‍കുഴിയില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി കൃഷികള്‍ നശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് ചെമ്പന്‍കുഴി പള്ളിക്ക് സമീപം കുപ്പശേരി അനില്‍കുമാറിന്റെ പുരയിടത്തില്‍ കാട്ടാന എത്തിയത്. വ്യാപക കൃഷി നാശമാണ് വരുത്തിയത്. തെങ്ങ്, വാഴ, കൊക്കോ, കമുക് തുടങ്ങിയവ തിന്നും ചവിട്ടി മെതിച്ചും നശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ചെമ്പന്‍കുഴിയില്‍ പ്രധാന റോഡില്‍ ഇറങ്ങിയ കൊമ്പന്‍ പ്രദേശവാസികളെ ഏറെ നേരം ഭീതിയിലാഴ്ത്തിയിരുന്നു.

ആര്‍ആര്‍ടിയും വനംവകുപ്പ് അധികൃ തരും ഏറെ പണിപ്പെട്ട് റബര്‍ ബുള്ളറ്റിന് വെടിയുതിര്‍ത്താണ് കൊമ്പനെ കാട്ടിലേക്ക് തുരത്തിയത്. പ്രദേശത്തെ വന്യമൃഗ ശല്യത്തിന് അടിയന്തര പരിഹാരം വേണമെന്നാണ് പ്രദേശ വാസികളുടെ ആവശ്യം.

 

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് സാംസ്‌കാരിക കേന്ദ്രവും, ഫിലിം സിറ്റിയും തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഷിബു തെക്കുംപുറം എംഎല്‍എ. കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു എംഎല്‍എ. ജൂബിലിയോട്...

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആറു ദിവസത്തെ ദേശീയ അധ്യാപക പരിശീലന പരിപാടിക്ക് തുടക്കമായി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റലക്ച്വല്‍ പ്രൊപര്‍ട്ടി റൈറ്റ്സ്,...

NEWS

കോതമംഗലം: താല്‍ സൈനിക് ക്യാമ്പില്‍ പങ്കെടുത്ത് മാര്‍ അത്തനേഷ്യസ് കോളേജിലെ എന്‍സിസി യൂണിറ്റിലെ രണ്ടു കേഡറ്റുകള്‍. വിവിധ സൈനിക പരിശീലന മേഖലകളില്‍ കേഡറ്റുകളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കേഡറ്റുകളുമായി...

CHUTTUVATTOM

കോതമംഗലം: അടിവാട് ടൗണിനോട് ചേര്‍ന്ന് ജനവാസ മേഖലയില്‍ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഭീഷണിയായി തുടങ്ങാന്‍പോകുന്ന പ്ലൈവുഡ് കമ്പനികള്‍ക്കെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. അടിവാട് നിന്നുമാരംഭിച്ച മാര്‍ച്ച് പുലിക്കുന്നേപ്പടിയില്‍ സമാപിച്ചു. തുടര്‍ന്ന്...

CHUTTUVATTOM

മൂവാറ്റുപുഴ: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പൈങ്ങോട്ടൂരില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണം. വീടിന്റെ ഇലക്ട്രിക് മെയിന്‍ ബോര്‍ഡിലേക്ക് ബന്ധിപ്പിച്ചിരുന്ന ഏകദേശം 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. പോത്താനിക്കാട് പോലീസ് കേസെടുത്ത്...

CHUTTUVATTOM

കോതമംഗലം: പൈങ്ങോട്ടൂരില്‍ ആവേശമായി മരമടി മത്സരം. കടവൂര്‍ മുറിപ്പാടത്ത് നടന്ന മത്സരം 43 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുനരാരംഭിച്ചത്. പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ കടവൂര്‍ മുറിപ്പാടത്ത് ആവേശം നിറച്ച് മരമടി മത്സരം. പൈങ്ങോട്ടൂര്‍ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും...

CHUTTUVATTOM

കോതമംഗലം: തൊടുപുഴ ഡി പോള്‍ പബ്ലിക്ക് സ്‌കൂളില്‍ നടന്ന സെന്‍ട്രല്‍ കേരള സഹോദയ ഇന്റര്‍ സ്‌കൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കാറ്റഗറി -3 പെണ്‍കുട്ടികളുടെ മത്സരത്തില്‍ കോതമംഗലം മര്‍ത്തമറിയം പബ്ലിക്ക് സ്‌കൂളിനെ പ്രതിനിധീകരിച്ച അല്‍ന...

NEWS

കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയില്‍ രണ്ട് സ്‌നേഹ ഭവനങ്ങളുടെ വെഞ്ചിരിപും ഗൃഹപ്രവേശവും ഞായറാഴ്ച. കീരംപാറ ഇടവകയില്‍ ഭവനരഹിതര്‍ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്‌നേഹഭവനം പദ്ധതിയിലൂടെ പൂര്‍ത്തികരിച്ച രണ്ട് ഭവനങ്ങളുടെ വെഞ്ചിരിപ്പും...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം ഹൈസ്‌കൂള്‍ കവലയില്‍ ശുദ്ധജല വിതരണ പൈപ്പ് പൊട്ടല്‍ പതിവാകുന്നു. ദേശീയ പാതയില്‍ നിന്നും നെല്ലിമറ്റം ഉപ്പുകുളം – റോഡിന്റെ പ്രവേശന കവാടത്തിലാണ് പകതിവായി പൈപ്പ് പൊട്ടുന്നത്. അടുത്ത നാളുകളില്‍ 8-ാം...

CHUTTUVATTOM

കോതമംഗലം: കീരമ്പാറ പഞ്ചായത്ത് 611 മലയില്‍ കൊണ്ടിമറ്റത്ത് സ്വകാര്യ വ്യക്തി പാറമട തുടങ്ങുന്നതിനെതിരെ ഞായറാഴ്ച പഞ്ചായത്തിലെ 4,5,6,7 സ്‌പെഷ്യല്‍ ഗ്രാമസഭ യോഗങ്ങള്‍ ചേരും.  രണ്ടിന് വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ നടത്തുന്ന 7-ാം...

CHUTTUVATTOM

പല്ലാരിമംഗലം: പന്ത്രണ്ട് വർഷത്തോളമായി മുടങ്ങിക്കിടന്ന വള്ളക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന് ഒടുവിൽ ശാപമോക്ഷം. പല്ലാരിമംഗലം പഞ്ചായത്ത് എട്ടാം വാർഡിൽപ്പെട്ട അപ്രോച്ച് റോഡ് റിയൽ ഹീറോസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശ്രമദാനമായി കട്ടവിരിച്ച് ഇരുവശങ്ങളും കോൺക്രീറ്റ്...

NEWS

കോതമംഗലം: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന്റെ പിതാവും റിട്ട.എല്‍ഐസി സോണല്‍ മാനേജരുമായ കോതമംഗലം മാതിരപ്പിള്ളി അമ്പാട്ട് കുന്നേല്‍ വി.ശാന്തകുമാരന്‍ നായര്‍ (89) നിര്യാതനായി. വെള്ളിയാഴ്ച രാത്രി 9.45ന്, കൊച്ചിയിലെ ലിസ്സി ആശുപത്രിയില്‍...

error: Content is protected !!