Connect with us

Hi, what are you looking for?

NEWS

കോഴിപ്പിള്ളിക്ക് സമീപം പൈപ്പ് ലൈന്‍ തകര്‍ന്ന് വീടുകളിലേക്ക് വെള്ളം കയറി

കോതമംഗലം: കോഴിപ്പിള്ളിക്ക് സമീപം വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈന്‍ തകര്‍ന്ന് വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി. റോഡിലെ ടാറിംഗ് തകര്‍ന്ന് ഗര്‍ത്തം രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് കോഴിപ്പിള്ളി പാലത്തിനും പമ്പ് ഹൗസിനും ഇടയില്‍ പൈപ്പ് പൊട്ടിയത്. പമ്പ് ഹൗസില്‍ നിന്ന് അമ്പല പറമ്പിലെ ടാങ്കിലേക്കുള്ള പ്രധാന പൈപ്പ് ലൈനാണ് തകര്‍ന്നത്.

ഇരച്ചെത്തിയ വെള്ളം സമീപത്തെ വീടിനകത്തേക്ക് കയറുകയും സാധന സാമഗ്രികള്‍ നനഞ്ഞ് പോവുകയും ചെയ്തു. വെള്ളത്തിന്റെ ശക്തമായ ഒഴുക്കില്‍ റോഡില്‍ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു.വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി മോട്ടര്‍ ഓഫ് ചെയ്തതോടെയാണ് നീരൊഴുക്ക് നിലച്ചത്. പൈപ്പ് പൊട്ടിയതോടെ നഗരത്തിലെ ശുദ്ധജല വിതരണം തടസപ്പെടുകയും ചെയ്തു.

 

You May Also Like

CHUTTUVATTOM

കോതമംഗലം: തങ്കളം ബൈപ്പാസ് ജംഗ്ഷനിൽ ട്രാഫിക് സിഗ്നല്‍ സ്ഥാപിച്ച് രണ്ട് മാസം പിന്നിട്ടും പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഗതാഗത കുരുക്കിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നല്‍ സംവിധാനം സ്ഥാപിക്കാന്‍ നടപടിയുണ്ടായത്....

CHUTTUVATTOM

കോതമംഗലം: തങ്കളം – കോഴിപ്പിള്ളി ബൈപ്പാസിന്റെ ഭാഗമായ മലയിന്‍കീഴ് മുതല്‍ കോഴിപ്പിള്ളി വരെയുള്ള റോഡിന്റെ ആധുനിക നിലവാരത്തിലുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി മുന്‍ എംഎല്‍എ ആന്റണി ജോണ്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവിലാണ് മലയിന്‍കീഴ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം പട്ടണത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണാന്‍ രണ്ട് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച റിംഗ് റോഡ് എന്ന തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡ് വീണ്ടും വിവാദത്തില്‍. നിര്‍മാണം...

ACCIDENT

കോതമംഗലം: കോഴിപ്പിള്ളി പാര്‍ക്ക് വ്യു ജംഗ്ഷന് സമീപം വാഹങ്ങളുടെ കൂട്ടയിടി. തിങ്കളാഴ്ച  രാവിലെയാണ് അപകടം ഉണ്ടായത്. സ്വിഫ്റ്റ് കാറും റിറ്റ്സ് കാറും തമ്മിലാണ് ആദ്യം കൂട്ടിയിടിച്ചത്. ഇതിന് പിന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ ഒരു കാറുമായി...

error: Content is protected !!