Connect with us

Hi, what are you looking for?

CHUTTUVATTOM

താലൂക്ക് ആശുപത്രിയിൽ രോഗിയോട് അപമര്യാദയായി പെരുമാറിയെന്ന്പരാതി: ജീവനക്കാരിയെ സസ്പെൻഡ് ചെയ്‌തു

 

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ രോഗിയോട് അപമര്യാദയായി പെരുമാറിയെന്നു പരാതി ഉയർന്നതോടെ ജീവനക്കാരിയെ സസ്പെൻഡ് ചെയ്‌തു. ബുധനാഴ്ച പുലർച്ചെ ഹൃദയസംബന്ധമായ അസ്വസ്‌ഥതയെ തുടർന്നു ചികിത്സ തേടിയെത്തിയ പെരുമ്പാവൂർ സ്വദേശി കരീമിനാണു  ദുരനുഭവം ഉണ്ടായതായി പറയുന്നത്.

 

പരാതിയെ തുടർന്ന് ടിക്കറ്റ് കൗണ്ടറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കരാർ ജീവനക്കാരി രേഖയെയാണു സസ്‌പെൻഡ് ചെയ്‌തത്‌. അത്യാഹിത വിഭാഗത്തിലെത്തിയ കരീമിൻ്റെ പക്കൽ ഫീസായി അടക്കേണ്ട 10 രൂപ പണമായി ഉണ്ടായിരുന്നില്ല. ഗൂഗിൾപേ ചെയ്യാമെന്നു കരീം പറഞ്ഞെങ്കിലും ഇവിടെ സംവിധാനമില്ലാത്തതിനാൽ പണമായി നൽകണമെന്നു ജീവനക്കാരി പറഞ്ഞു.

തുടർന്ന് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം പരാതിക്കും നടപടിക്കും ഇടയാക്കുകയായിരുന്നു. പണമില്ലാത്തതിനാൽ മറ്റു 2 പേരെ സൗജന്യമായി അത്യാഹിത വിഭാഗത്തിലേക്കു കടത്തിവിട്ടതിനു പിന്നാലെയാണു കരീം എത്തിയത്. തുടർച്ചയായി ആളുകൾ പണം കൈവശമില്ലാതെ എത്തിയതോടെ ജീവനക്കാരി പണം വേണമെന്നു ശക്തമായി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, രോഗിക്കു ചികിത്സ വൈകിപ്പിച്ചെന്ന ആക്ഷേപം ആശുപത്രി അധികൃതർ നിഷേധിച്ചു.

തർക്കം ആരംഭിച്ചതിനു പിന്നാലെ നഴ്സെത്തി കരീമിനെ അത്യാഹിത വിഭാഗത്തിൽ ഡോക്‌ടറുടെ അടുത്തെത്തിച്ച് പരിശോധനകൾക്കു ശേഷം വിദഗ്‌ധ ചികിത്സക്കായി റഫർ ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. സംഭവം വിവാദമായതിനു പിന്നാലെ ജീവനക്കാരിക്കെതിരെ നടപടിയെടുക്കാൻ നഗരസഭാധികൃതർ ആശുപത്രി സൂപ്രണ്ടിനു നിർദേശം നൽകുകയായിരുന്നു.

കൂടുതൽ അന്വേഷണത്തിനു ശേഷം തുടർ നടപടിയുണ്ടാകുമെന്നു സൂപ്രണ്ട് പറഞ്ഞു.

You May Also Like

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മാതിരപ്പിള്ളി ക്ഷേത്രപ്പടിക്കു സമീപം ഭിന്നശേഷി സൗഹൃദ സ്കൂട്ടർ മിൽമ ടാങ്കർലോറിയുമായി കൂട്ടിയിടിച്ച് 2 ഭിന്നശേഷിക്കാർ മരിച്ചു. ഇരമല്ലൂർ കാട്ടുകുടി കെ.എം. പ്രശാന്ത്കുമാർ (39), കുറ്റിലഞ്ഞി പുതുപ്പാലം തറയത്ത് ടി.പി....

CHUTTUVATTOM

കോതമംഗലം: കേരളത്തിലെ സ്വാശ്രയ മേഖലയിൽ ആരംഭിച്ച ആദ്യ ഡെന്റൽ കോളേജായ കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജ് 2027-ൽ വിദ്യാഭ്യാസ, ആതുരസേവന, സാമൂഹിക സേവന രംഗങ്ങളിൽ 25 വർഷം പൂർത്തിയാക്കുകയാണ്. രജതജൂബിലി ആഘോഷങ്ങളുടെ...

CHUTTUVATTOM

കോതമംഗലം: പുന്നേക്കാട് മുതല്‍ തട്ടേക്കാട് വരെയുള്ള ഭാഗത്ത് വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിന്റെ നിര്‍മ്മാണോദ്ഘാടനം 25ന് നടത്തുമെന്ന് ഷിബു തെക്കുംപുറം എംഎല്‍എ കോതമംഗലം താലൂക്ക് വികസന സമിതി യോഗത്തില്‍ അറിയിച്ചു.പദ്ധതിക്കായി ധനകാര്യ വകുപ്പ് തുക കൈമാറിയിട്ടുണ്ട്....

CHUTTUVATTOM

കോതമംഗലം: ജെസിഐ ഇന്ത്യ ഫൗണ്ടേഷന്റെ സ്‌കോളര്‍ഷിപ്പ് നേടി മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പത് വിദ്യാര്‍ത്ഥികള്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും എന്നാല്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായവും...

CHUTTUVATTOM

  കോതമംഗലം: നിയോജകമണ്ഡലത്തിലെ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പുതിയ വേദിയൊരുക്കുന്നതിനായി കോതമംഗലത്ത് കൾച്ചറൽ സെന്റർ സ്ഥാപിക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ അറിയിച്ചു. പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഈ വർഷം തന്നെ ആരംഭിക്കുമെന്നും വ്യക്തമാക്കി. കോതമംഗലത്തെ...

CHUTTUVATTOM

കോതമംഗലം: കുട്ടികളുടെ കല കേളിയോടെ ഒരു വേദിയിൽ എന്ന സന്ദേശമുയർത്തി കുട്ടമ്പുഴ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘വയൽക്കിളികൾ 2026’ അങ്കൻവാടി കുട്ടികളുടെ കലോത്സവം വർണ്ണാഭമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഉദ്ഘാടനം...

NEWS

കോതമംഗലം: ചെങ്കര ഗവ. യുപി സ്‌കൂളില്‍ എല്‍പിഎസ്ടി തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബുധനാഴ്ച 1.30ന് നടത്തുന്ന അഭിമുഖത്തില്‍ യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.

NEWS

കോതമംഗലം: കോഴിപ്പിള്ളി പുല്ലേലില്‍ പരേതനായ കുഞ്ഞുമോന്റെ ഭാര്യ സൂസന്‍ (63) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത ആനവിരട്ടി നടുത്തോട്ടത്തില്‍ കുടുംബാഗമാണ്. മക്കള്‍: നീതു,നിമ്മി. മരുമക്കള്‍: ജോര്‍ട്ട് പളളിക്കര കോതമംഗലം, ജിജോ കോഴക്കാട്ട് കാലാമ്പൂര്‍...

CHUTTUVATTOM

കോതമംഗലം: ഉപജില്ല സംസ്‌കൃത കലോത്സവത്തില്‍ തുടര്‍ച്ചയായ നാലാം തവണയും ഓവറോള്‍ ചാമ്പ്യന്‍മാരായ മാലിപ്പാറ ഫാത്തിമ മാതാ യുപി സ്‌കൂള്‍ ടിമിനെ സ്‌കൂള്‍ മാനേജ്‌മെന്റും പിടിഎയും അനുമോദിച്ചു. കലോത്സവത്തിലെ 18 മത്സര ഇനങ്ങളില്‍ പങ്കെടുത്ത...

CHUTTUVATTOM

കോതമംഗലം: ഉപജില്ല സ്‌കൂള്‍ കലോത്സവത്തില്‍ എല്‍പി ജനറല്‍ വിഭാഗത്തിലും, അറബിക് കലോത്സവത്തിലും ഓവറോള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മൈലൂര്‍ എംഎല്‍പി സ്‌കൂളില്‍ വിജയോത്സവം നടത്തി. സ്‌കൂള്‍ മാനേജര്‍ യൂസഫ് മുളാട്ട് ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: യുവജനക്ഷേമ ബോര്‍ഡും, കോതമംഗലം നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം ചിലമ്പ് 2026 ന് ആവേശകരമായ തുടക്കം. കലാമത്സരങ്ങളുടെ ഉദ്ഘാടനം ലയണ്‍സ് ക്ലബ് ഹാളില്‍ ഷിബു തെക്കുംപുറം എംഎല്‍എ നിര്‍വഹിച്ചു. കേരളോത്സവത്തിന്റെ ഭാഗമായി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നഗരസഭയിലെ കുമ്പളത്തുമുറി ഡംബ്ബിങ് യാർഡിൽ വർഷങ്ങളായി കുന്നുകൂടിക്കിടക്കുന്ന പഴയ മാലിന്യങ്ങൾ ശാസ്ത്രീയമായി നീക്കം ചെയ്യുന്ന ബയോമൈനിംഗ് പ്രവർത്തനങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും. രാവിലെ 10.30-ന് നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ...

error: Content is protected !!