കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിൽ കല്ലിങ്കമാലിൽ വിജയൻ സൗജന്യമായി വിട്ട് നൽകിയ സ്ഥലത്ത് പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി പതിനൊന്നാം വാർഡിൽ 13 ലക്ഷം രൂപ മുടക്കി നിർമ്മിച്ച 99 ആം നമ്പർ അംഗൻവാടിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ എസ് ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചാചായത്ത് മെമ്പർ എബി എബ്രഹാം, മെമ്പർമാരായ ഉമൈബ നാസർ,പി വി മോഹനൻ,മാത്യു കെ ഐസക്,എയ്ഞ്ചൽ മേരി ജോബി,പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.