Connect with us

Hi, what are you looking for?

CHUTTUVATTOM

പുന്നേക്കാട് ര​ണ്ട് കാട്ടാന​ക​ളെ പെ​രി​യാ​ർ ക​ട​ത്തി

കോതമംഗലം: മഴക്കുറവിനെ തുടര്‍ന്ന് പെരിയാറില്‍ ജലനിരപ്പ് താഴ്ന്നതോടെ ഭൂതത്താന്‍കെട്ട് ഡാമിന്റെ 15 ഷട്ടറുകളില്‍ 12 എണ്ണവും അടച്ചു. മുന്‍കാലങ്ങളില്‍ എല്ലാ വര്‍ഷവും ഈ കാലയളവില്‍ ഡാമിന്റെ 15 ഷട്ടറുകളും തുറന്നിടുന്നതാണ്. എന്നാല്‍ ഈ വര്‍ഷം കാലവര്‍ഷം ദുര്‍ബലമായതിനാല്‍ ഇന്നലെ രാവിലെ മൂന്ന് ഷട്ടറുകള്‍ മാത്രമാണ് തുറന്നിട്ടിരുന്നത്. പെരിയാറിലേക്കുള്ള നീരൊഴുക്കും ഇടമലയാര്‍ പവര്‍ ഹൗസില്‍ വൈദ്യുതി ഉത്പാദനം കുറവായതിനാല്‍ അവിടെ നിന്ന് പെരിയാറിലേക്ക് എത്തുന്ന വെളളത്തിന്റെ അളവും കുറവാണ്. മഴക്കാലത്ത് നിറയാറുള്ള കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ ഡാമുകളില്‍ നിന്നുള്ള അധികജലവും താഴേക്ക് എത്തുന്നില്ല. കീരമ്പാറയിലേതുള്‍പ്പെടെയുള്ള പെരിയാറില്‍ നിന്നുള്ള കുടിവെള്ള പദ്ധതികളെ പ്രതിസന്ധിയിലാക്കുമെന്നതും ഭൂതത്താന്‍കെട്ടിന്റെ ഷട്ടറുകള്‍ അടച്ചിടാന്‍ മറ്റൊരു കാരണമാണ്.

 

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് മേഖലയില്‍ കടന്ന രണ്ട് കാട്ടാനകളെ പെരിയാര്‍ കടത്തി. കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് റീന ജോഷിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുന്നേക്കാട് മേഖലയിലെത്തിയ കാട്ടാനകളെ തുരത്തി പെരിയാര്‍ കടത്തി വിടുന്നതിനുള്ള നടപടികള്‍ക്ക് ഇന്നലെ തുടക്കമായത്.
പുന്നേക്കാട് വനപാലകര്‍ കാട്ടാനകളെ തുരത്തുന്നത് വീക്ഷിക്കാന്‍ ഷിബു തെക്കും പുറം എംഎല്‍എയും എത്തിയിരുന്നു. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനും കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് എംഎല്‍എ പറഞ്ഞു.

എല്ലാ രാഷ്ട്രീയകക്ഷികളുടെയും ജനപ്രതിനിധികളുടെയും പിന്തുണയോടെയാണ് നടപടി പുരോഗമിക്കുന്നത്. പ്രശ്‌ന പരിഹാരത്തിനായി വിവിധ രാഷ്ട്രീയകക്ഷികളും ജനപ്രതിനിധികളും പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും നാട്ടുകാരും ഒരുമിച്ച് മുന്നോട്ടുവന്നത് അഭിനന്ദനാര്‍ഹമാണെന്നും എംഎല്‍എ പറഞ്ഞു.പുന്നേക്കാട് കാട്ടാനകള്‍ ജനവാസ മേഖലയിലേക്ക് കടന്നുവരുന്നത് തടയുന്നതിനായി ഫെന്‍സിംഗ് നിര്‍മാണം ഏതാനും ആഴ്ചകള്‍ക്കകം പൂര്‍ത്തിയാക്കുന്ന രീതിയില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും രാത്രികാലങ്ങളില്‍ പെരിയാറില്‍ ബോട്ടില്‍ പട്രോളിംഗ് നടത്തുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങളെ മേഖലയില്‍ സ്ഥിരമായി നിയോഗിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി ഓഗസ്റ്റ് മൂന്നിന് വൈകിട്ട് മൂന്നിന് എംഎല്‍എയും, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും, ജനപ്രതിനിധികളും, ഡിഫ്ഒ അടക്കമുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥരുമടക്കം കീരംപാറ പഞ്ചായത്തില്‍ സംയുക്തയോഗം ചേരും. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

മേഖലയിലെ പ്രധാന റോഡുകളില്‍ വെളിച്ചം ഉറപ്പാക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കും. പുന്നേക്കാട്തട്ടേക്കാട് റോഡില്‍ വൈദ്യുതിവിളക്കുകള്‍ സ്ഥാപിക്കുന്ന പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നതിനൊപ്പം ഇതര റോഡുകളിലും സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനും നടപടിയുണ്ടാകും. കാട്ടാന ശല്യം രൂക്ഷമായ മേഖലകളില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം വന്യജീവികളും ജനങ്ങളും തമ്മിലുള്ള സംഘര്‍ഷം കുറയക്കുന്നതിനുള്ള ദീര്‍ഘകാല പദ്ധതികള്‍ക്കും പ്രാധാന്യം നല്‍കുമെന്ന് എംഎല്‍എ പറഞ്ഞു. ഫെന്‍സിംഗ്, രാത്രികാല പട്രോളിംഗ്, ആര്‍ആര്‍ടി സംവിധാനം, റോഡുകളില്‍ വെളിച്ചം എന്നിവ ഉള്‍പ്പെടെയുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി കീരംപാറ പഞ്ചായത്തിലെ കാട്ടാന ശല്യത്തിന് ശക്തമായ പരിഹാരം കാണുകയാണ് ലക്ഷ്യമെന്നും എംഎല്‍എ വ്യക്തമാക്കി.

 

You May Also Like

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ സംഘടിപ്പിക്കുന്ന ആവിർഭവ് 2കെ26 ഇന്റർ സ്കൂൾ ഫെസ്റ്റിന് തുടക്കമായി. കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവരാമൻ ഉദ്ഘാടനം നിർവഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. ജോസഫ് ടി. മൂലയിൽ...

CHUTTUVATTOM

കോതമംഗലം: പൊതുപ്രവർത്തന രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന സി.ജെ. എൽദോസിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് എന്റെ നാട് കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി. എന്റെ നാട് ഹൈപവർ കമ്മിറ്റി അംഗം പ്രൊഫ. കെ.എം. കുര്യാക്കോസ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മേഖലയിൽ വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയാനും വനാതിർത്തിയിലെ സുരക്ഷ ശക്തമാക്കാനും വിവിധ പദ്ധതികൾക്ക് വേഗം കൂട്ടാനും തീരുമാനമായി. വനവുമായി ബന്ധപ്പെട്ട വികസനപ്രവർത്തനങ്ങളും വന്യജീവി പ്രതിരോധ സംവിധാനങ്ങളും ചർച്ച ചെയ്യുന്നതിനായി...

CHUTTUVATTOM

കോതമംഗലം: ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി മുൻ അംഗം റ്റി.ഒ പരീതിന്റെ ഒന്നാം ചരമ വാർഷിക യോഗം നടത്തി കോതമംഗലം കറുകടം പരിശുദ്ധ പരുമല തിരുമേനി ചാപ്പൽ ഹാളിൽ...

CHUTTUVATTOM

പല്ലാരിമംഗലം: കൃഷിഭവന്റെ നേതൃത്വത്തില്‍ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ മൊയ്തു അധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, ജില്ലാ...

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിന്റെ സിരാകേന്ദ്രമായ അടിവാട് ടൗണിനോട് ചേര്‍ന്ന് ജനവാസ മേഖലയില്‍ ആരംഭിക്കുന്ന പ്ലൈവുഡ് കമ്പനികള്‍ക്കെതിരെ പ്രതിഷേധം ശക്തം. അടിവാട് ടൗണിനു സമീപം പന്ത്രണ്ട് ഏക്കറോളം വരുന്ന റബ്ബര്‍ എസ്റ്റേറ്റില്‍ ആരംഭിക്കുവാന്‍ വേണ്ടി...

CHUTTUVATTOM

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ പല വഴികൾ തേടുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാൻ പര്യാപ്തമായ വൈദ്യുതി കിട്ടാത്തതാണ് പ്രതിസന്ധിക്കുകാരണം. എണ്ണൂറ് മുതൽ ആയിരം മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ്...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടത്ത് വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. മാമലക്കണ്ടം കൊയ്‌നിപ്പാറയില്‍ ആളില്ലാതിരുന്ന വീട് കാട്ടാന തകര്‍ത്തു. ഈരന്തറയില്‍ സുകുമാരന്റെ വീടാണ് ചൊവ്വാഴ്ച രാത്രി നശിപ്പിച്ചത്. ആനപ്പേടിയും പ്രായാധിക്യവുംമൂലം സുകുമാരനും ഭാര്യയും മാമലക്കണ്ടത്താണ് താമസിക്കുന്നത്. ബുധനാഴ്ച...

CHUTTUVATTOM

തിരുവനന്തപുരം: തിരുവനന്തപുരം രാഹുല്‍ ഗാന്ധി ഫോറം നല്‍കുന്ന മികച്ച പത്രപ്രവര്‍ത്തകനുള്ള രാഹുല്‍ ഗാന്ധി സദ്ഭാവന മാധ്യമ അവാര്‍ഡ് മെട്രോ വാര്‍ത്ത ദിനപത്രം ലേഖകനും, കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിള്‍...

CHUTTUVATTOM

കോതമംഗലം: റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് ഡെസ്‌കില്‍ പരിശോധന നടത്തുകയും മാധ്യമ പ്രവര്‍ത്തകരെ ഇറക്കി വിട്ട് അവരുടെ കസേരകളില്‍ ഇരുന്ന് പരിശോധന നടത്തുകയും ചെയ്ത പോലീസ് അതിക്രമത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ഇന്ത്യന്‍ ജേര്‍ണലിസ്റ്റ്...

CHUTTUVATTOM

കോതമംഗലം: സ്‌കൂട്ടര്‍ വഴിയില്‍ തടഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവാക്കളെ പെപ്പര്‍ സ്‌പ്രേ അടിച്ച് കീഴ്‌പ്പെടുത്തി മധ്യവയസ്‌ക. കോതമംഗലത്ത് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീയാണ് മോഷ്ടാക്കളായ യുവാക്കളെ പെപ്പര്‍ സ്‌പ്രേയിലൂടെ...

CHUTTUVATTOM

കോതമംഗലം: മഴ പെയ്താൽ കരകവിയുന തൃക്കാരിയൂർ തോടിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. തോട്ടിലെ ചെളിയും മണ്ണും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുകയാണ് ലക്ഷ്യം. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച നടപ്പാക്കുന്ന പദ്ധതി  ജില്ലാ...

error: Content is protected !!