Connect with us

Hi, what are you looking for?

ACCIDENT

ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവ നേതാവ് മരണപ്പെട്ടു

കല്ലൂർക്കാട്:  ഇന്ന് രാവിലെ ടോറസ് ലോറി ഇടിച്ച് കല്ലൂർക്കാട് ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറി മരിച്ചു . കല്ലൂർക്കാട് മറ്റപ്പിള്ളിയിൽ പൗലോസിന്റെ മകൻ ജിംസൺ ( 24 )നാണ് മരിച്ചത് . ഇന്ന് രാവിലെ പത്തരയോടെ കല്ലൂർക്കാട് പോലീസ് സ്റ്റേഷന് സമീപത്തായിരുന്നു നാടിനെ നൊമ്പരപ്പെടുത്തിയ അപകടം നടന്നത്. ബൈക്കിൽ ഇടിച്ചശേഷം ടോറസ് ലോറി ജിംസന്റെ ദേഹത്തു കൂടി കയറിയിറങ്ങുകയായിരുന്നു  എന്ന് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തുന്നു. ഉടനെതന്നെ കല്ലൂർക്കാട് പോലീസും ഫയർ ഫോഴ്സസും സ്ഥലത്തെത്തി ജിംസനെ മുവാറ്റുപുഴ താലൂക്ക്  ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. പ്രാഥമിക നിയമ നടപടികൾക്ക് ശേഷം സംസ്കാരം നാളെ കല്ലൂർക്കാട് സൈന്റ്റ് അഗസ്റ്റിൻ കാത്തോലിക്ക പള്ളിയിൽ രാവിലെ 11 മണിക്ക്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ACCIDENT

കോതമംഗലം : പോത്താനിക്കാട്ട് നിയന്ത്രണംവിട്ട ടിപ്പർ ലോറി നിർ ത്തിയിട്ടിരുന്ന കാറ് തകർത്ത് സമീപത്തെ കടയില് ഇടിച്ചു നിന്നു. പോത്താനിക്കാട് പൊലിസ് സ്റ്റേഷന് സമീപം തിങ്കളാഴ്‌ച വൈകിട്ടാണ് അപകടം ഉണ്ടായത്. കോതമംഗലത്ത് ദേശീയപാത...

ACCIDENT

കോതമംഗലം: കാസർകോഡ് എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. പോത്താനിക്കാട് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കാസർഗോഡ് എ ആർ ക്യാമ്പിലെ അസി.എം റ്റി ഒ സജി മാത്യു വാണ്...

CRIME

പോത്താനിക്കാട്: പോത്താനിക്കാട് വീടിന് തീവച്ച കേസിൽ പ്രതി അറസ്റ്റിൽ . പൈങ്ങോട്ടൂർ ആയങ്കര പറക്കാട്ട് വീട്ടിൽ ബേസിൽ ബെന്നി (22) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കേപ്പടി ഭാഗത്തുള്ള പോഞ്ചാലി ശിവന്റെ വീടിനാണ്...

NEWS

പോത്താനിക്കാട്: പോത്താനിക്കാട് സ്വദേശിയെ യുഎഇയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. യുഎഇ ഉമ്മുല്‍ഖുവൈനിലെ താമസസ്ഥലത്താണ് പോത്താനിക്കാട് മറ്റത്തില്‍ ആല്‍ബിന്‍ സ്‌കറിയയെ (38) വ്യാഴാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഉമ്മുല്‍ഖുവൈന്‍ ഷെയ്ഖ് ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍...

error: Content is protected !!