പോത്താനിക്കാട്: ഇന്‍ഫാം പൈങ്ങോട്ടൂര്‍ കാര്‍ഷിക താലൂക്ക് സമിതി പൊതുയോഗത്തില്‍ 75 ന് മുകളില്‍ പ്രായമുള്ള കര്‍ഷകരെ ആദരിച്ചു. വീര്‍ കിസാന്‍ അംഗങ്ങളായി തെരഞ്ഞെടുത്ത ചാക്കോ ദേവസ്യ, എം.കെ. ജോണ്‍, തോമസ് മൈലേട്ട്, അഗസ്റ്റിന് കണിയംപ്ലായ്ക്കല് എന്നിവരെയാണ് കോതമംഗലം രൂപത മുന്‍ വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് ആലപ്പാട്ട് ആദരിച്ചത്.
താലൂക്ക് സമിതി പ്രസിഡന്റ്ജോയി ചെറുകാട്ട് അധ്യക്ഷനായിരുന്നു. ഇന്‍ഫാം സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട് വിഷയാവതരണം നടത്തി. ജോയി തെങ്ങുംകുടിയില്‍, സണ്ണി അരഞ്ഞാണിയില്‍, ജോഷി കാഞ്ഞിരക്കുഴയ്ക്കല്, ജോണി കൊച്ചുമുട്ടം, ബിജു ചെറുകാട്ട് എന്നിവര്‍ പ്രസംഗിച്ചു.


















































