Connect with us

Hi, what are you looking for?

CHUTTUVATTOM

പൊതു സ്ഥലങ്ങൾ സാനിറ്റൈസ് ചെയ്ത് സേവാഭാരതി പ്രവർത്തകർ.

കോതമംഗലം : തൃക്കാരിയൂർ മേഖലയിലെ വില്ലേജ് ഓഫീസ്, പാൽ സൊസൈറ്റികൾ, റേഷൻ കടകൾ ബാങ്കുകൾ മെഡിക്കൽ സ്റ്റോറുകൾ തുടങ്ങിയ പൊതു കേന്ദ്രങ്ങളും, തടത്തിക്കവല, തുളുശ്ശേരിക്കവല, ക്ഷേത്ര പരിസരം, തൃക്കാരിയൂർ, അയക്കാട്, പനമാക്കവല, ഹൈകോർട്ട് കവല തുടങ്ങിയ പ്രധാന ജംഗ്ഷനുകളും കച്ചവട സ്ഥാപനങ്ങളുടെ മുൻവശങ്ങളും സേവാഭാരതി പ്രവർത്തകർ സാനിറ്റൈസ് ചെയ്തു.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ ജനറേറ്റർ,സ്പ്രേ പമ്പ് മോട്ടോർ, വാട്ടർ ടാങ്ക് എന്നിവ സജ്ജമാക്കി, വാട്ടർ ടാങ്കിൽ ആണു നശീകരണ ലായനി നിർമ്മിച്ചൊഴിച്ച് ശേഷം സ്പ്രേ ഗൺ ഉപയോഗിച്ച് സ്പ്രേ ചെയ്താണ് പൊതു ഇടങ്ങളൊക്കെ സാനിറ്റൈസ് ചെയ്തത്. സേവാഭാരതി പ്രവർത്തകരായ ബി ശരത്, ബൈജു പ്രഭാകരൻ, ദിവേഷ് ബാബു, അതുൽ വി പി, പി ആർ സിജു, സുമേഷ് നാരായണൻ, വിജിത് വിനോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിവിധ കേന്ദ്രങ്ങൾ ശുചീകരിച്ചത്.

You May Also Like

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ ഏക നാട്ടാനയായിരുന്ന തൃക്കാരിയൂർ ശിവനാരായണൻ ചരിഞ്ഞു. കേരളത്തിലെ തന്നെ നിരവധി പൂരങ്ങളിൽ ആണി നിരന്നിരുന്ന കൊമ്പന് ആരാധകരും ഏറെയാരുന്നു. തൃക്കാരിയൂർ കിഴക്കേമഠത്തിൽ സുദർശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശിവനാരായണൻ....

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ മുഴുവൻ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ഡെങ്കിപ്പനി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. താലൂക്കിന്റെ പല മേഖലകളിലും ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വീടുകളും വ്യാപാരസ്ഥാപനങ്ങളിലും എത്തിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ...

NEWS

കോതമംഗലം : തൃക്കാരിയൂർ മുല്ലേക്കാവ് ഭാഗത്ത്‌ തെരുവ് നായ്ക്കളിൽ കനൈൻ ഡിസ്റ്റംമ്പർ എന്ന വയറസ് ബാധ. തെരുവ് നായ്ക്കൾ നാക്ക് പുറത്തേക്ക് ഇട്ട് തല കുലിക്കി വിറച്ച് വിറച്ച് നടക്കുന്നു. ചില നായ്ക്കൾ...

CRIME

കോതമംഗലം : ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ. തൃക്കാരിയൂർ തങ്കളം ജവഹർ കോളനി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പിണ്ടിമന അടിയോടി കവല പുതുപ്പിലേടം വീട്ടിൽ അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ്...