Connect with us

Hi, what are you looking for?

CRIME

മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റില്‍

കോതമംഗലം : മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റില്‍. തൃക്കാരിയൂര്‍ എരമല്ലൂര്‍ വലിയാലിങ്കല്‍ വീട്ടില്‍ അനസ് (അന്‍സാര്‍ 53) നെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്. ചൂണ്ടി ഭാഗത്തുള്ള മണിലൈന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ച് സ്വര്‍ണ്ണ നിറത്തിലുള്ള കൈചെയിന്‍ പണയപ്പെടുത്തി അമ്പതിനായിരം രൂപ ആദ്യം തട്ടിയെടുത്തു. വീണ്ടും സ്വര്‍ണ്ണ നിറത്തിലുള്ള മാല പണയപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് പ്രതിയെ പിടികൂടിയത്. വാഴക്കുളത്തുള്ള ജിയോ ഫിനാന്‍സ് എന്ന സ്ഥാപനത്തില്‍ മുക്കു പണ്ടം പണയം വച്ച് എൺപത്തയ്യായിരം രൂപ തട്ടിയെടുത്തിട്ടുള്ളതായി പോലീസ് കണ്ടെത്തി. മറ്റ് സ്ഥലങ്ങളില്‍ മുക്കു പണ്ടം പണയം വെച്ച് പണം തട്ടിയെടുത്തിട്ടുണ്ടോയെന്ന് അന്വേഷണം നടക്കുന്നുണ്ടെന്ന് ജില്ല പോലീസ് മേധാവി വിവേക് കുമാര്‍ പറഞ്ഞു. ഡി.വൈ.എസ്.പി പി.കെ ശിവന്‍കുട്ടിയുടെ നിർദ്ദേശത്താൽ എസ്.എച്ച്. ഒ പി.ജെ.നോബിള്‍, എസ്.ഐ സുധീര്‍ കുമാര്‍, എ.എസ്.ഐ അബ്ദുള്‍ റഹ്മാന്‍, എസ്.സി.പി.ഒ വി.സി.ജിതേഷ്, സി പി .ഒ എൻ.ജി.അനീഷ്, പി.ബി.അഭിലാഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

You May Also Like

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ മുഴുവൻ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ഡെങ്കിപ്പനി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. താലൂക്കിന്റെ പല മേഖലകളിലും ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വീടുകളും വ്യാപാരസ്ഥാപനങ്ങളിലും എത്തിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ...

NEWS

കോതമംഗലം : തൃക്കാരിയൂർ മുല്ലേക്കാവ് ഭാഗത്ത്‌ തെരുവ് നായ്ക്കളിൽ കനൈൻ ഡിസ്റ്റംമ്പർ എന്ന വയറസ് ബാധ. തെരുവ് നായ്ക്കൾ നാക്ക് പുറത്തേക്ക് ഇട്ട് തല കുലിക്കി വിറച്ച് വിറച്ച് നടക്കുന്നു. ചില നായ്ക്കൾ...

CRIME

കോതമംഗലം : ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ. തൃക്കാരിയൂർ തങ്കളം ജവഹർ കോളനി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പിണ്ടിമന അടിയോടി കവല പുതുപ്പിലേടം വീട്ടിൽ അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ്...

ACCIDENT

കോതമംഗലം :- തൃക്കാരിയൂർ മുണ്ടുപാലത്തിൽ സംരക്ഷണഭിത്തി തകർത്ത് കാർ തോട്ടിലേക്ക് പതിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കോതമംഗലം തൃക്കാരിയൂർ മുണ്ടു പാലത്തിനു സമീപം നിയന്ത്രണം വിട്ട ഹ്യൂണ്ടായ് കാർ 10...