Connect with us

Hi, what are you looking for?

NEWS

തെരുവ് നായ്ക്കളിൽ വയറസ് ബാധ : ആരോഗ്യ വകുപ്പിന്റെയും മൃഗ സംരക്ഷണ വകുപ്പിന്റെയും അനാസ്ഥയിൽ നാട്ടുകാർ ആശങ്കയിൽ.

കോതമംഗലം : തൃക്കാരിയൂർ മുല്ലേക്കാവ് ഭാഗത്ത്‌ തെരുവ് നായ്ക്കളിൽ കനൈൻ ഡിസ്റ്റംമ്പർ എന്ന വയറസ് ബാധ.
തെരുവ് നായ്ക്കൾ നാക്ക് പുറത്തേക്ക് ഇട്ട് തല കുലിക്കി വിറച്ച് വിറച്ച് നടക്കുന്നു. ചില നായ്ക്കൾ നടക്കാൻ കഴിയാതെ തളർന്ന് കിടന്ന് വിറക്കുന്നു.
നായ്ക്കളുടെ വിറയൽ മാറുന്നില്ലാത്തത് കൊണ്ടും കഴുത്ത് വെട്ടി വെട്ടി വിറയൽ വന്നത്കൊണ്ടും ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയുന്നില്ല.. അതായത് ഈ രോഗം ബാധിച്ച നായകൾക്ക് ശരീരം മുഴുവൻ വിറച്ചു കൊണ്ടിരിക്കുന്നത് കൊണ്ട് നടക്കാനോ, ഇരിക്കാനോ കിടക്കാനോ സാധിക്കില്ല. ഈ രോഗം സമീപത്തുള്ള മറ്റു തെരുവ് നായ്ക്കൾക്കും പകർന്നിട്ടുണ്ട്. കൂടാതെ വളർത്ത് മൃഗങ്ങൾക്ക് പകരാനും സാധ്യതയേറെയാണെന്ന ഭയവുമുള്ളതുകൊണ്ട് സമീപ വാസികൾ ഇത് കണ്ട് ആശങ്കയിലാണ്. മുല്ലേക്കാവ് ഭാഗത്തെ അങ്കൻവാടിക്ക് സമീപമാണ് വയറസ് ബാധയേറ്റ നായ്ക്കളെ കൂടുതൽ കണ്ടു വരുന്നത്. ഈ വിവരം മൃഗ സംരക്ഷണ വകുപ്പിനെ അറിയിച്ചിട്ടും യാതൊരു ഇടപെടലുകളും നടത്തുന്നില്ല എന്നാണ് പ്രദേശ വാസികൾ പറയുന്നത്. ജനങ്ങളുടെ സുരക്ഷയെ മുൻ നിർത്തി ആരോഗ്യ വകുപ്പും പ്രശ്നത്തിൽ ഇടപെടേണ്ടതാണ്. എല്ലാ വകുപ്പുകളിൽ നിന്നും തികഞ്ഞ അനാസ്ഥയാണ് ഉണ്ടാകുന്നത്.

അസുഖം ബാധിച്ച് കിടക്കുന്ന നായ്ക്കളെ സഹിതം പ്രദേശത്ത് നിന്നും മാറ്റി കൊണ്ടുപോവുകയും, നായ്ക്കളിലെ വയറസ് ബാധ തടയുന്നതിന് വേണ്ട അടിയന്തിര നടപടികൾ സ്വീകരിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ വേണ്ട നടപടികൾ ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളിൽ ചെയ്യണമെന്ന് തൃക്കാരിയൂർ ഗ്രാമ വികസന സമിതി പ്രസിഡന്റ് കെ ജി സുഭഗൻ സെക്രട്ടറി പി ആർ സിജു, ജോ: സെക്രട്ടറി സുമേഷ് നാരായണൻകുട്ടി എന്നിവർ ആവശ്യപ്പെട്ടു.

You May Also Like

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ മുഴുവൻ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ഡെങ്കിപ്പനി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. താലൂക്കിന്റെ പല മേഖലകളിലും ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വീടുകളും വ്യാപാരസ്ഥാപനങ്ങളിലും എത്തിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ...

CRIME

കോതമംഗലം : ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ. തൃക്കാരിയൂർ തങ്കളം ജവഹർ കോളനി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പിണ്ടിമന അടിയോടി കവല പുതുപ്പിലേടം വീട്ടിൽ അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ്...

ACCIDENT

കോതമംഗലം :- തൃക്കാരിയൂർ മുണ്ടുപാലത്തിൽ സംരക്ഷണഭിത്തി തകർത്ത് കാർ തോട്ടിലേക്ക് പതിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കോതമംഗലം തൃക്കാരിയൂർ മുണ്ടു പാലത്തിനു സമീപം നിയന്ത്രണം വിട്ട ഹ്യൂണ്ടായ് കാർ 10...

CRIME

കോതമംഗലം : മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റില്‍. തൃക്കാരിയൂര്‍ എരമല്ലൂര്‍ വലിയാലിങ്കല്‍ വീട്ടില്‍ അനസ് (അന്‍സാര്‍ 53) നെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്. ചൂണ്ടി ഭാഗത്തുള്ള മണിലൈന്‍ ഇന്ത്യ...