Connect with us

Hi, what are you looking for?

NEWS

രാഷ്ട്രീയ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ സമാധാന ചർച്ച.

കോതമംഗലം: തൃക്കാരിയൂരിൽ തുടർന്ന് കൊണ്ടിരിക്കുന്ന സിപിഐഎം -ആർ എസ് എസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മുവാറ്റുപുഴ ഡി വൈ എസ് പി സനൽ കുമാറിന്റെ നേതൃത്വത്തിൽ സംഘടനാ പ്രതിനിധികളെ സമാധാന ചർച്ചക്ക് വിളിച്ചു. ഇരു ഭാഗങ്ങളിൽ നിന്നുമുള്ളവർ ചർച്ചക്കെത്തി. രണ്ട് കൂട്ടരും അവരവരുടെ വാദമുഖങ്ങൾ നിരത്തുകയും, വിശദമായ ചർച്ചകൾ നടക്കുകയും ചെയ്തു. തുടർന്ന് ഇരു ഭാഗത്ത്‌ നിന്നും ഇനി പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും നാട്ടിൽ സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ എല്ലാവരും തയ്യാറാകുമെന്നും ചർച്ചയിൽ ധാരണയായി.

സിപിഐഎം ഏരിയ സെക്രട്ടറി ആർ അനിൽ കുമാർ, ജില്ലാ കമ്മിറ്റിയംഗം എസ് സതീഷ്,
ആർ എസ് എസ് ജില്ലാ നേതാക്കളായ പി ജി സജീവ്, പി ആർ സിജു, ബിജെപി ജില്ലാ സെക്രട്ടറി ഇ ടി നടരാജൻ, മണ്ഡലം പ്രസിഡന്റ്‌ മനോജ്‌ ഇഞ്ചൂർ തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്.
പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ബി അനിൽ, എസ് ഐ അനൂപ് മോൻ തുടങ്ങിയ ഓഫീസർമാരും സന്നിഹിതരായിരുന്നു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ ഏക നാട്ടാനയായിരുന്ന തൃക്കാരിയൂർ ശിവനാരായണൻ ചരിഞ്ഞു. കേരളത്തിലെ തന്നെ നിരവധി പൂരങ്ങളിൽ ആണി നിരന്നിരുന്ന കൊമ്പന് ആരാധകരും ഏറെയാരുന്നു. തൃക്കാരിയൂർ കിഴക്കേമഠത്തിൽ സുദർശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശിവനാരായണൻ....

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ മുഴുവൻ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ഡെങ്കിപ്പനി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. താലൂക്കിന്റെ പല മേഖലകളിലും ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വീടുകളും വ്യാപാരസ്ഥാപനങ്ങളിലും എത്തിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ...

NEWS

കോതമംഗലം : തൃക്കാരിയൂർ മുല്ലേക്കാവ് ഭാഗത്ത്‌ തെരുവ് നായ്ക്കളിൽ കനൈൻ ഡിസ്റ്റംമ്പർ എന്ന വയറസ് ബാധ. തെരുവ് നായ്ക്കൾ നാക്ക് പുറത്തേക്ക് ഇട്ട് തല കുലിക്കി വിറച്ച് വിറച്ച് നടക്കുന്നു. ചില നായ്ക്കൾ...

CRIME

കോതമംഗലം : ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ. തൃക്കാരിയൂർ തങ്കളം ജവഹർ കോളനി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പിണ്ടിമന അടിയോടി കവല പുതുപ്പിലേടം വീട്ടിൽ അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ്...