കോതമംഗലം: തൊടുപുഴ ഡി പോള്‍ പബ്ലിക്ക് സ്‌കൂളില്‍ നടന്ന സെന്‍ട്രല്‍ കേരള സഹോദയ ഇന്റര്‍ സ്‌കൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കാറ്റഗറി -3 പെണ്‍കുട്ടികളുടെ മത്സരത്തില്‍ കോതമംഗലം മര്‍ത്തമറിയം പബ്ലിക്ക് സ്‌കൂളിനെ പ്രതിനിധീകരിച്ച അല്‍ന അന്ന അജിമോന് ഒന്നാം സ്ഥാനം നേടി. സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ അല്‍നാ കോഴിപ്പിള്ളി ഇലവുംകുടി അജിമോന്‍ പൗലോസിന്റേയും ബെസ്സിയുടേയും മകളാണ്. ചാമ്പ്യന്‍ഷിപ്പില്‍ മര്‍ത്തമറിയം പബ്ലിക്ക് സ്‌കൂള്‍ ഒവറോള്‍ ഫസ്റ്റ് റണ്ണേര്‍ അപ്പ് സ്ഥാനം നേടി. കോതമംഗലം റിയോ കിയു ഷിറ്റൊ റിയു കരാട്ടെ ഡു ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഷിഹാന്‍ ബീനീഷ് ജോസിന്റെ കീഴിലാണ് അല്‍ന കരാട്ടെ പരീശീലനം നേടുന്നത്.




















































