കോതമംഗലം: കൊമേഴ്സ് വിഭാഗം അധ്യാപികമാർ ചേർന്ന് രചിച്ച ഇൻറർനാഷണൽ ബിസിനസ് ആൻഡ് ഫിനാൻസ് എന്ന വിഷയത്തിലെ റഫറൻസ് ഗ്രന്ഥം മഹാത്മാഗാന്ധി സർവ്വകലാശാലയിൽ വൈഫ് ചാൻസലർ ഡോക്ടർ ഡീ മാവൂത്ത് പ്രകാശനം നിർവഹിച്ചു.
മാർ അത്തനേഷ്യസ് കോളേജ് കൊമേഴ്സ് വിഭാഗം അധ്യാപികയും വകുപ്പ് മേധാവിയുമായ ഡോ. ഡയാന ഐസക്ക്,ആലുവ സെൻ്റ് സേവ്യേഴ്സ് കോളേജ് അധ്യാപികയും മുൻ വകുപ്പ് മേധാവിയുമായ ഡോ. രാജി മോഹൻ എന്നിവർ ചേർന്നാണ് പുസ്തകം രചിച്ചത്.


















































