കുറുപ്പംപടി : ഫെയ്സ് ബുക്ക് ലൈവ് ഇട്ട ശേഷം യുവാവ് വീടിൻ്റെ പുറകിലെ മുറിയിൽ തൂങ്ങി മരിച്ചു. പത്തനംതിട്ട മടശേരിക്കര വീട്ടിൽ ആശിഷ് ഓമനക്കുട്ടൻ (24) ആണ് ആല്മഹത്യ ചെയ്തത്. മരണം മൊബൈലിൽ ചിത്രീകരിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. പുല്ലുവഴി റിനോൾട്ട് കാർ ഷോറൂമിലെ സെയിൽസ് എക്സിക്യൂട്ടീവ് ആയിരുന്നു. പുല്ലുവഴി എൽ പി സ്കൂളിന് മുൻവശത്തുള്ള വാടക വീട്ടിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട സ്വദേശിയാണ് മരണമടഞ്ഞ ആശിഷ്.

പ്രണയ നൈരാശ്യമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി ആശിഷ് ഉച്ചത്തിൽ ഫോണിൽ സംസാരിച്ചിരുന്നതായി അയൽവാസികൾ പോലീസിനോട് വെളിപ്പെടുത്തി. കുറുപ്പംപടി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

📲 മൊബൈലിൽ വാർത്തകൾ ലഭിക്കുവാൻ.. Please Join..👇🏻


























































