Connect with us

Hi, what are you looking for?

CHUTTUVATTOM

കാല്‍നൂറ്റാണ്ടിന്റെ മാര്‍ക്കറ്റിംഗ് സെയില്‍സ് അനുഭവങ്ങള്‍ ‘പ്രതിനിധി’ നോവല്‍ പ്രകാശനം ചെയ്തു

കോതമംഗലം: സെയില്‍സ് മാര്‍ക്കറ്റിംഗ് രംഗത്ത് കാല്‍നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന അനൂപ് എം. ശ്രീധരന്‍ മനുഷ്യബന്ധങ്ങളും സെയില്‍സ് മേഖലയിലെ വിവിധ ജീവിതസാഹചര്യങ്ങളും പ്രമേയമാക്കി രചിച്ച ‘പ്രതിനിധി’ നോവല്‍ പ്രകാശനം ചെയ്തു. പ്രശസ്ത വേദാന്ത ചിന്തകനും വിവേകാനന്ദ വിദ്യാലയം കോതമംഗലത്തിന്റ അഡ്മിനിസ്‌ട്രേറുമായ ബാബു മണിക്കാട്ട് ഉദ്ഘാടനം ചെയ്തു.തിരുവോണം ഫുഡ് പ്രൊഡക്ട്‌സ്, ഓള്‍ കേരള സെയില്‍സ് മാനേജര്‍ കെ. എന്‍ സത്യന്‍ ക്രീയ പബ്ലിക്കേഷന്‍സ് കോതമംഗലം പ്രസിദ്ധീകരിച്ച നോവല്‍ പ്രകാശനം ചെയ്തു.

രചയിതാവിന്റെ പിതാവായ എം.പി ശ്രീധരന്‍ നായര്‍ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റു വാങ്ങി. സിജു പുന്നേക്കാട് പ്രതിനിധി എന്ന നോവല്‍ സദസ്സിനെ പരിചയപ്പെടുത്തി. കരയോഗം പ്രസിഡന്റ് എ. എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി എന്‍. ശ്രീകുമാര്‍, എം. ഗോപാലകൃഷ്ണന്‍ നായര്‍, റജി പുലരി,ഗ്രന്ഥകര്‍ത്താവ് അനൂപ് എം ശ്രീധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രധാനമായും സെയില്‍സ് പ്രതിനിധിയുടെ ദൈനംദിന ജീവിതം, കടകളിലേക്കും ഉപഭോക്താക്കളിലേക്കുമുള്ള നിരന്തരമായ യാത്രകള്‍, വില്‍പ്പന ലക്ഷ്യങ്ങള്‍, വ്യാപാരികളുമായുള്ള ഇടപെടലുകള്‍, തൊഴില്‍ മേഖലയിലെ സമ്മര്‍ദ്ദങ്ങള്‍, മനുഷ്യബന്ധങ്ങള്‍ എന്നിവയാണ് ‘പ്രതിനിധി’യുടെ പശ്ചാത്തലമെന്ന് രചയിതാവ് പറഞ്ഞു.ചടങ്ങില്‍ സാമൂഹിക, സാംസ്‌കാരിക, മേഖലകളിലുള്ള നിരവധി പ്രമുഖരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു.

 

You May Also Like

CHUTTUVATTOM

തിരുവനന്തപുരം: നൂറു ദിനം പൂര്‍ത്തിയാക്കി യുഡിഎഫ് സര്‍ക്കാരിന്റെ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര. 12 കോടിയിലധികം സൗജന്യ യാത്ര ഓര്‍ഡിനറി ബസ്സുകളിലൂടെ നടന്നുവെന്നാണ് ഗതാഗത വകുപ്പിന്റെ കണക്ക്. സമൂഹത്തിന്റെ വിവിധതലങ്ങളിലുള്ള സ്ത്രീകള്‍ക്ക് ആനുകൂല്യം...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം പാലത്തിനോട്ചേ ർന്നുള്ള അപ്രോച്ച് റോഡിൽ വൻ ഗർത്തം. മുമ്പും ഇവിടെതന്നെ കുഴി ഉണ്ടായതാണ്. അന്ന് മൂടിയതാണെങ്കിലും വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. പാലത്തില്‍ നിരന്തരം ഗതാഗതകുരുക്ക് അനുഭവപ്പെടാറുണ്ട്. കുഴിയോട് ചേര്‍ന്ന് വാഹനങ്ങള്‍ നിറുത്തിയിടുന്നതും...

CHUTTUVATTOM

കോതമംഗലം: യാത്രാക്ലേശം നേരിടുന്ന ഗ്രാമീണ മേഖലകൾക്ക് ആശ്വാസമായി കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി, കീരംപാറ, കോട്ടപ്പടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കെഎസ്ആർടിസിയുടെ പുതിയ പ്രിയദർശിനി ബസ് സർവീസ് ആരംഭിച്ചു. ഷിബു തെക്കുംപുറം എംഎൽഎ സർവീസിന്റെ ഉദ്ഘാടനം...

NEWS

കോതമംഗലം: നാടുകാണി മലയില്‍ രാത്രിയില്‍ കുടുങ്ങിയ യുവാവിന് അഗ്നി രക്ഷാസേനയും പോലീസും നാട്ടുകാരും രക്ഷകരായി. കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവ് ആണ് മലയില്‍ കുടുങ്ങിയത്. സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് യുവാവിനെ...

CHUTTUVATTOM

കോതമംഗലം: ശുചിത്വ ശീലങ്ങളുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ സാമൂഹ്യ ഇടപെടലിന്റെ ഭാഗമായി സെന്റ് അഗസ്റ്റിൻസ് ഹയർസെക്കൻഡറി സ്കൂളിലെ ഗൈഡ്സ്,എൻഎസ്എസ് എന്നീ സംഘടനകളിലെ വിദ്യാർത്ഥിനികൾ കെഎസ്ആർടിസി ഡിപ്പോയും പരിസരങ്ങളും വൃത്തിയാക്കുകയും, ഔഷധത്തോട്ടത്തിൽ വിവിധങ്ങളായ ഔഷധ ചെടികൾ...

ACCIDENT

മൂവാറ്റുപുഴ: ഒരേദിശയിൽ സഞ്ചരിച്ച കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അഞ്ചപ്പെട്ടിയിൽ താമസിക്കുന്ന മുണ്ടക്കൽ  ദിലീപ് (52) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് കാലാമ്പൂരിൽ വച്ചായിരുന്നു അപകടം. കബറടക്കം തിങ്കളാഴ്ച നടക്കും. സ്‌കൂട്ടറിൽ...

CHUTTUVATTOM

കോതമംഗലം: സ്വച്ച് ഏവം ഹരിത വിദ്യാലയ പ്രോഗ്രാമിന്റെ ഭാഗമായി കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിലെ ജൂനിയർ റെഡ് ക്രോസ് സംഘടനയിലെ വിദ്യാർഥിനികൾ താലൂക്ക് ആശുപത്രിയിൽ ശുചീകരണ പ്രവർത്തനങ്ങൾക്കുള്ള ക്ലീനിങ് ഉൽപ്പന്നങ്ങൾ സൗജന്യമായി വിതരണം...

CHUTTUVATTOM

കോതമംഗലം: കെഎസ്‌കെടിയു കോതമംഗലം ഏരിയ സമ്മേളനത്തിന്‌ തുടക്കമായി. പ്രതിനിധി സമ്മേളനം കുത്തുകുഴി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ പി അശോകൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ.വി ജോർജ്...

CHUTTUVATTOM

കോതമംഗലം: മർത്തമറിയം വനിതാ സമാജം കോതമംഗലം മേഖല കോട്ടപ്പടി ബ്രാഞ്ച് ഓടക്കാലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ മെഡിക്കൽ ക്യാമ്പ് നടത്തി. കോതമംഗലം മേഖല മെത്രാപ്പോലിത്ത ഏലിയാസ് മാർ യൂലിയോസ് ഉത്‌ഘാടനം...

CHUTTUVATTOM

കോതമംഗലം: എം.എ എഞ്ചിനീയറിംഗ് കോളേജും എ. .പി .ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല എനർജി സെല്ലും ചേർന്ന് സംഘടിപ്പിക്കുന്ന ദ്വിദിന റീജിയണൽ ലീഡർഷിപ്പ് ക്യാമ്പ് ഊർജ്ജ 1.1 ആരംഭിച്ചു. എം. എ...

CHUTTUVATTOM

കവളങ്ങാട്: മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ട് (എം.വി. ഐ.പി) എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ കൃഷി ആവശ്യങ്ങൾക്കും കുടിവെള്ള വിതരണത്തിനുമായി നടപ്പിലാക്കിയ പ്രധാനപ്പെട്ട ഒരു ജലസേചന പദ്ധതിയാണ്. കോതമംഗലം താലുക്കിലെ പോത്താനിക്കാട്, പല്ലാരിമംഗലം,...

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ യൂലിയോസ് കാലം ചെയ്‌തു. പു ഷ്‌പഗിരി മെഡിക്കൽ കോളജിൽ ആയിരുന്നു അന്ത്യം. രൂപത അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവല്ല അ...

error: Content is protected !!