Connect with us

Hi, what are you looking for?

CHUTTUVATTOM

100 ദിനങ്ങള്‍, 12 കോടി പുഞ്ചിരികള്‍; നാടെങ്ങും പ്രിയങ്കരിയായി പ്രിയദര്‍ശിനി പദ്ധതി

തിരുവനന്തപുരം: നൂറു ദിനം പൂര്‍ത്തിയാക്കി യുഡിഎഫ് സര്‍ക്കാരിന്റെ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര. 12 കോടിയിലധികം സൗജന്യ യാത്ര ഓര്‍ഡിനറി ബസ്സുകളിലൂടെ നടന്നുവെന്നാണ് ഗതാഗത വകുപ്പിന്റെ കണക്ക്. സമൂഹത്തിന്റെ വിവിധതലങ്ങളിലുള്ള സ്ത്രീകള്‍ക്ക് ആനുകൂല്യം പ്രയോജനപ്പെട്ടു. പദ്ധതി നടപ്പിലാക്കിയതുമൂലം പ്രതിസന്ധിയിലായ സ്വകാര്യബസ് മേഖലയെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന് മുന്നിലെ വെല്ലുവിളി.കെഎസ്ആര്‍ടിസിയു ഓര്‍ഡിനറി ഇതര സര്‍വീസുകളിലും പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. (ksrtc priyadarshini scheme 100th day celebration)

ജൂണ്‍ 15നാണ് യുഡിഎഫ് സര്‍ക്കാര്‍ ഓര്‍ഡിനറി ബസ്സുകളിലെ സൗജന്യ യാത്ര ആരംഭിക്കുന്നത്. പദ്ധതിക്ക് പ്രിയദര്‍ശിനിയെന്ന് പേരുമിട്ടു. തിരഞ്ഞെടുപ്പുകാലത്തെ ഇന്ദിര ഗ്യാരണ്ടി നടപ്പിലായത് സര്‍ക്കാരിന് എനര്‍ജി ബൂസ്റ്ററായി. മറ്റൊരു സര്‍ക്കാരും നടപ്പിലാക്കാത്ത സ്ത്രീശക്തീകരണ മാതൃകയെന്ന് വാഴ്ത്തപ്പെട്ടു

ഓര്‍ഡിനറി ബസ്സുകളുടെ സൂപ്പര്‍ ഹിറ്റ് കാലമാണ് കടന്ന് പോകുന്നത്. സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കിയും, മറ്റ് ബസുകളില്‍ കയറാതെയും സ്ത്രീകള്‍ സൗജന്യ യാത്ര ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 19 വരെ 12.54 കോടിയുടെ സൗജന്യ യാത്ര നടന്നുവെന്ന് ഗതാഗതവകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നു. പണം നല്‍കിയാണ് യാത്ര ചെയ്തിരുന്നെങ്കില്‍ 266.53 കോടി രൂപയുടെ വരുമാനം. പണം കൊടുക്കണമെങ്കിലും യാത്രക്കാരില്‍ പുരുഷന്മാരുടെ എണ്ണവും കുറഞ്ഞിട്ടില്ല. ഓര്‍ഡിനറി ബസുകളെ ആശ്രയിക്കുന്ന പുരുഷന്മാരുടെ എണ്ണം 6.19 ലക്ഷമാണ്.

സൗജന്യ യാത്രയ്ക്ക് പുറമേ എ ഐ സഹായത്തോടെയുള്ള ടിക്കറ്റ് ബുക്കിംഗ്, കൂടുതല്‍ അന്തര്‍ സംസ്ഥാന കെഎസ്ആര്‍ടിസി സര്‍വീസുകള്‍, ഊബറുമായി സഹകരിച്ചുള്ള പദ്ധതി തുടങ്ങിയവയും ഈ കാലയളവില്‍ കെഎസ്ആര്‍ടിസി നടപ്പിലാക്കിയിട്ടുണ്ട് . ഇനി സര്‍ക്കാര്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നത് സ്വകാര്യ ബസ് മേഖലയിലെ പ്രശ്‌നങ്ങളാണ്. നൂറു ദിവസത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് പരിഗണിച്ച് രണ്ടാംഘട്ടമെന്നാണ് സര്‍ക്കാരിന്റെ വാഗ്ദാനം. സിറ്റി ഫാസ്റ്റ് സൂപ്പര്‍ഫാസ്റ്റുകളിലേക്ക് കൂടി സൗജന്യമെത്തിയാല്‍ പദ്ധതി കൂടുതല്‍ പേരിലേക്കെത്തും.

You May Also Like

NEWS

  കോതമംഗലം: കോതമംഗലം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമൊരുക്കുന്നതിനും മൂന്നാറിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനുമായി ആലുമ്മാവ്–കുരൂർ റോഡ് നവീകരിച്ച് മിനി ബൈപ്പാസായി വികസിപ്പിക്കുന്ന പ്രവൃത്തികൾക്ക് തുടക്കമായി. നെല്ലിക്കുഴി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഷിബു തെക്കുംപുറം...

NEWS

  കോതമംഗലം :കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ 8 കോടി രൂപ അനുവദിച്ച് നവീകരണം ആരംഭിച്ചിരുന്ന രണ്ട് റോഡുകളിൽ ഒന്നിനെ പുതിയ മിനി ബൈപ്പാസ് എന്നും, പുതിയ പദ്ധതി എന്ന നിലയിലും എംഎൽഎ ഇപ്പോൾ...

CHUTTUVATTOM

  കോതമംഗലം: ഹിന്ദ് ഷിറ്റോ റിയു കരാട്ടെ ദോ ഇന്റര്‍നാഷണല്‍ ഓള്‍ കേരള കരാട്ടെ ചാമ്പ്യന്‍ഷിപ് 2026 സംഘടിപ്പിച്ചു. കോട്ടപ്പടി കൈരളി ഓഡിറ്റോറിയത്തില്‍ നടത്തിയ മത്സരം ഷിബു തെക്കുമ്പുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു.കരാട്ടെ...

NEWS

കോതമംഗലം: വന്യജീവി അക്രമങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എഐവൈഎഫ് കോതമംഗലം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.കോതമംഗലത്തെ വിവിധ പഞ്ചായത്തുകളില്‍ വര്‍ഷങ്ങളായി തുടരുന്ന വന്യജീവി ആക്രമണങ്ങളില്‍ നിരവധി മനുഷ്യജീവനുകള്‍ നഷ്ടപ്പെടുകയും വനപ്രദേശങ്ങളോട് ചേര്‍ന്നുകിടക്കുന്ന കൃഷിയിടങ്ങളില്‍...

CHUTTUVATTOM

കോതമംഗലം: ഓര്‍മ്മകള്‍ക്ക് നിറം പകര്‍ന്ന് എംഎ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ ഒത്തുകൂടി. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ നിന്ന് വിവിധ കാലഘട്ടങ്ങളില്‍ പഠിച്ചിറങ്ങി, അമേരിക്കയിലെ വിവിധയിടങ്ങളില്‍ താമസിക്കുന്ന പൂര്‍വ വിദ്യാര്‍ത്ഥികളുടെ കുടുംബ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തെ പ്രൊഫഷണല്‍ ഗായകര്‍ രൂപം കൊടുത്ത ‘വോയ്‌സ് ഓഫ് കോതമംഗല’ത്തിന്റെ പ്രഥമ ഗാനമേള നടത്തി. മെന്റര്‍ അക്കാദമി ഹാളില്‍ സുവര്‍ണരേഖ വേദിയൊരുക്കിയ പരിപാടി കവിയും ഗാനരചയിതാവുമായ ബാബു ഇരുമല ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം:രാമല്ലൂര്‍-കുമ്പളത്തുമുറി റോഡ് തകർന്ന് കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗത യോഗ്യമല്ലാതായി. കോതമംഗലം-ചേലാട് റോഡിനേയും മലയിന്‍കീഴ്-നാടുകാണി റോഡിനേയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡുകൂടിയാണ് രാമല്ലൂര്‍-കുമ്പളത്തുമുറി റോഡ്. ഈ റോഡിന്‍റെ പല ഭാഗങ്ങളിലും വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്....

NEWS

  കോതമംഗലം: കോതമംഗലം നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നെല്ലിക്കുഴി പഞ്ചായത്ത് പടിയിൽനിന്ന് ആരംഭിച്ച് ഗ്രീൻവാലി, മാർ ബസേലിയോസ് ഡെന്റൽ കോളേജ് വഴി തങ്കളം–മലയിൻകീഴ്–കോഴിപ്പിള്ളി ബൈപ്പാസുമായി ബന്ധിപ്പിക്കുന്ന ആലുമ്മാവ്–കുരൂർ റോഡ് നവീകരിച്ച് മിനി ബൈപ്പാസായി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തിലെ നാല് പ്രധാന റോഡുകൾ ബി.എം.ബി.സി നിലവാരത്തിൽ നവീകരിക്കുന്നതിന് 9.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഷിബു തെക്കുംപുറം എംഎൽഎ. സംസ്ഥാന ബജറ്റ് പ്രൊപ്പോസലുകളിൽ ഉൾപ്പെട്ടവയാണ് ഇവ. ചേലാട് ഇരപ്പുങ്കൽ...

CHUTTUVATTOM

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ പ്രജ്ഞ – സെന്റർ ഫോർ ഇന്ത്യൻ നോളജ് സിസ്റ്റവും ചരിത്രവിഭാഗവും സംയുക്തമായി കളമെഴുത്ത് പാട്ട് ശില്പശാല സംഘടിപ്പിച്ചു. പാരമ്പര്യ കലാകാരനായ കടന്നമണ്ണ ശ്രീനിവാസൻ നയിച്ച ശില്പശാലയിൽ കളം...

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജില്‍ കൗണ്‍സിലിംഗ് ക്ലബിന്റെ ഉദ്ഘാടനവും ദ്വിദിന മാനസികാരോഗ്യ ബോധവല്‍ക്കരണ പരിപാടിയും നടത്തി. കോളേജ് യൂണിയനുമായി സഹകരിച്ച് നടന്ന മൈന്റ് സ്പാര്‍ക്ക് 2026 – മനസ്സിന്റെ കരുത്തിനായി ഒരു കൂട്ടായ്മ...

CHUTTUVATTOM

കൊച്ചി: സമൂഹത്തിന് പ്രചോദനമാകുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന വനിതകളെ ആദരിക്കുന്നതിനായി റെഡ് എഫ്എം ഏര്‍പ്പെടുത്തിയ ‘റെഡ് ശക്തി അവാര്‍ഡ് 2026’ കോട്ടപ്പടി സെന്റ് ജോണ്‍സ് സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. ശ്രുതി ജോസ് എംഎസ്‌ജെയ്ക്ക്....

error: Content is protected !!