കോതമംഗലം: പുരോഗമന കലാസാഹിത്യസംഘം പിണ്ടിമന, കീറമ്പാറ യുണിറ്റ് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. പിണ്ടിമന സമ്മേളനം മുത്തംകുഴി കുമാരനാശാന്‍ സ്മാരക ലൈബ്രറി ഹാളില്‍ കോതമംഗലം ഏരിയ കമ്മിറ്റി പ്രസിഡന്റ് കെ.കെ സുകു ഉദ്ഘാടനം ചെയ്തു. യുണിറ്റ് വൈസ് പ്രസിഡന്റ് പി.എന്‍ സജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.എം അലിയാര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഡ്വ. അനഘ ഉദയന്‍, പി.കെ ഹരിലാല്‍, കെ.എസ് രമണി, ജോസഫ് മാലിപ്പാറ, പ്രഭാകരന്‍ നാട്യ പ്രഭ, എന്നിവര്‍ പ്രസംഗിച്ചു. കവിയരങ്ങ്, നാടന്‍ പാട്ട് ആലാപനം എന്നിവയം സമ്മേളനത്തന്റെ ഭാഗമായി നടന്നു. ഭാരവാഹികള്‍: എസ്.എം അലിയാര്‍ (പസിഡന്റ്), അഡ്വ. അനഘ ഉദയന്‍ (വെസ് പ്രസിഡന്റ്), പി.എന്‍ സജി (സക്രട്ടറി) പി.കെ ഹരിലില്‍ (ജോ സെക്രട്ടറി) കെ.എസ് രമണി (ട്രഷറര്‍).
കീരംപാറ യൂണിറ്റ് സമ്മേളനം പ്രൊഫ. എം.കെ. സാനു നഗറില്‍ (കീരംപാറ) നടന്നു. പുകസ മേഖല സെക്രട്ടറി എന്‍.ആര്‍. രാജേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.എസ്. ശശി അധ്യക്ഷത വഹിച്ചു. അര്‍ജ്ജുന്‍ പി.എസ് യൂണിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുകസ മേഖല ട്രഷറാര്‍ ജിബു അയ്യപ്പന്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജിജോ ആന്റണി, മനു മാത്യു പ്രസംഗിച്ചു. ഭാരവാഹികള്‍: ഷെറിന്‍ സി. ജോസഫ് (പ്രസിഡന്റ്), അനസൂയ അനില്‍ (സെക്രട്ടറി), പി.കെ. സാബു (ട്രഷറാര്‍), സജി (വൈസ് പ്രസിഡന്റ്), ജിന്‍സണ്‍ പൗലോസ് (ജോയിന്റ് സെക്രട്ടറി), ബിനോയ് ശങ്കരന്‍, അര്‍ജ്ജുന്‍ പി.എസ്., ജിജോ ആന്റണി, മനു മാത്യു, കെ.എ. വത്സലന്‍, രേവതി മെല്‍ബിന്‍ (കമ്മിറ്റി അംഗങ്ങള്‍).

















































