പോത്താനിക്കാട്: സെന്റ് മേരീസ് സ്‌കൂള്‍ പുതിയ കെട്ടിട സമുച്ചയത്തിന്റെയും ഹയര്‍സെക്കന്‍ഡറി ബാച്ചിന്റെയും ഉദ്ഘാടനം നാളെ അഞ്ചിന് മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും. മാത്യു കുഴല്‍നാടന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
എന്‍.എം. വര്‍ഗീസ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപനം ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിക്കും. ചാണ്ടി ഉമ്മന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. യുഹാനോന്‍ മാര്‍ പോളി കാര്‍പോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും.
ഷിബു തെക്കുംപുറം എംഎല്‍എ, മുന്‍ മന്ത്രി പി. രാജീവ്, മുന്‍ എംഎല്‍എമാരായ ജോസഫ് വാഴയ്ക്കന്‍, എല്‍ദോ എബ്രഹാം, ആന്റണി ജോണ്‍, ജില്ലാ പഞ്ചായത്തംഗം ജോമി തെക്കേക്കര, പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജെയിംസ്, ബ്ലോക്ക് പഞ്ചായത്തംഗം ജേക്കബ് വര്‍ഗീസ്, സ്‌കൂള്‍ മാനേജര്‍ ജെയിംസ് വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിക്കും.
























































