Connect with us

Hi, what are you looking for?

NEWS

മഹിളാപ്രധാന്‍ ഏജന്‍റിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കോതമംഗലം : പോത്താനിക്കാട്ട്പോസ്റ്റ് ഓഫീസ് മഹിളാപ്രധാന്‍ ഏജന്‍റിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോത്താനിക്കാട് പോസ്റ്റ് ഓഫീസിലെ റിക്കറിംഗ് ഡെപ്പോസിറ്റ് (ആര്‍ഡി) ഏജന്‍റായിരുന്ന ലില്ലി രവി (58) യെയാണ് പോത്താനിക്കാട് പോസ്റ്റ് ഓഫീസ്ന് സമീപമുള്ള കിണറ്റില്‍നിന്നും കണ്ടെടുത്തത്. മൃതദേഹത്തിന് 2 ദിവസത്തെ പഴക്കം തോന്നിക്കും.
പോത്താനിക്കാട് ആനത്തുഴി മറ്റനായില്‍ പരേതനായ രവിയുടെ ഭാര്യയായ ലില്ലി കഴിഞ്ഞ 38 വര്‍ഷമായി പോത്താനിക്കാട് പോസ്റ്റ് ഓഫീസില്‍ മഹിളാപ്രധാന്‍ ഏജന്‍റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഈ കഴിഞ്ഞ ബുധനാഴ്ച (06.01.2021) വൈകുന്നേരം പോസ്റ്റ് ഓഫീസില്‍നിന്നും പതിവുപോലെ പുറത്തേക്കു പോയ ലില്ലി രാത്രി വൈകിയും സ്വഭവനത്തിലെത്താതെ വന്നതിനെത്തുര്‍ന്ന് ബന്ധുക്കള്‍ പോത്താനിക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കിണറ്റില്‍നിന്നും കണ്ടെടുത്തത്.

സമീപത്തുള്ള കെട്ടിടത്തിന്‍റെ ഒന്നാം നിലയിലെ വരാന്തയില്‍നിന്നും ലില്ലി ഉപയോഗിച്ചിരുന്ന ഹാന്‍റ്ബാഗും, വിഷക്കുപ്പിയും പോലീസ് കണ്ടെടുത്തു. വിഷം കഴിച്ചശേഷം കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍. തൊഴില്‍ സംബന്ധമായി സാമ്പത്തിക ക്രമക്കേട് നടത്തിയതിന്‍റെ പേരില്‍ ഉദ്യോസ്ഥതലത്തിലുള്ള അന്വേഷണത്തെ നേരിട്ടുവരികയായിരുന്നു മരിച്ച ലില്ലി എന്ന് പോലീസ് പറഞ്ഞു. പോത്താനിക്കാട് പോലീസ് മേല്‍നടപടകള്‍ സ്വീകരിച്ചശേഷം മൃതദേഹം മൂവാറ്റപുഴ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് 19 മാനദണ്ഡപ്രകാരമുള്ള പരിശോധനകള്‍ ലഭിച്ച ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം സംസ്കരിക്കും. മക്കള്‍ : ധന്യ, കുക്കു.

office 2016 lizenz kaufen

You May Also Like

ACCIDENT

കോതമംഗലം: കാസർകോഡ് എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. പോത്താനിക്കാട് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കാസർഗോഡ് എ ആർ ക്യാമ്പിലെ അസി.എം റ്റി ഒ സജി മാത്യു വാണ്...

CRIME

പോത്താനിക്കാട്: പോത്താനിക്കാട് വീടിന് തീവച്ച കേസിൽ പ്രതി അറസ്റ്റിൽ . പൈങ്ങോട്ടൂർ ആയങ്കര പറക്കാട്ട് വീട്ടിൽ ബേസിൽ ബെന്നി (22) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കേപ്പടി ഭാഗത്തുള്ള പോഞ്ചാലി ശിവന്റെ വീടിനാണ്...

NEWS

പോത്താനിക്കാട്: പോത്താനിക്കാട് സ്വദേശിയെ യുഎഇയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. യുഎഇ ഉമ്മുല്‍ഖുവൈനിലെ താമസസ്ഥലത്താണ് പോത്താനിക്കാട് മറ്റത്തില്‍ ആല്‍ബിന്‍ സ്‌കറിയയെ (38) വ്യാഴാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഉമ്മുല്‍ഖുവൈന്‍ ഷെയ്ഖ് ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍...

CRIME

പോത്താനിക്കാട് : അമ്പലത്തിലെ ഭണ്ഡാരമോഷ്ടാവ് അറസ്റ്റിൽ . പോത്താനിക്കാട് മാവുടി അപ്പക്കൽ വീട്ടിൽ പരീത് (അപ്പക്കൽ പരീത് 59) നെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവാണിയൂർ കുംഭ പ്പിള്ളി അമ്പലം, മോനിപ്പിള്ളി...