Connect with us

Hi, what are you looking for?

CRIME

അനധികൃത മദ്യവിൽപന നടത്തിയ ആള്‍ പോത്താനിക്കാട് പോലീസിന്‍റെ പിടിയിൽ.

കോതമംഗലം: അനധികൃതമായി വിദേശ മദ്യം കൈവശം വച്ച് വിൽപ്പന നടത്തിയ ആളെ അറസ്റ്റ് ചെയ്തു. കുട്ടമംഗലം പരീക്കണ്ണി കുറ്റിയാനിക്കൽ വീട്ടിൽ രാജനാണ് (60) പോത്താനിക്കാട് പോലീസിന്‍റെ പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ഒൻപതു ലിറ്റർ വിദേശമദ്യവും, ഉപയോഗിച്ചിരുന്ന സ്കൂട്ടറും, കൈവശമുണ്ടായിരുന്ന പൈസയും പോലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്.

പോത്താനിക്കാട് പോലീസ് ഇൻസ്പെക്ടർ നോബിള്‍ മാനുവൽ, സബ് ഇൻസ്പെക്ടർ ശശി എൻ.പി, എ,എസ്.ഐ അഷ്റഫ് സീനിയർ സിവിൽ പോലീസ് ഓഫീസർ സലിം, സിവിൽ പോലീസ് ഓഫീസർ ദീപു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ ഊന്നുകല്‍, കുട്ടമ്പുഴ എന്നീ പോലീസ് സ്റ്റേഷനുകളിലും കോതമംഗലം എക്സൈസ് ഓഫീസിലും കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

You May Also Like

ACCIDENT

കോതമംഗലം: കാസർകോഡ് എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. പോത്താനിക്കാട് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കാസർഗോഡ് എ ആർ ക്യാമ്പിലെ അസി.എം റ്റി ഒ സജി മാത്യു വാണ്...

CRIME

പോത്താനിക്കാട്: പോത്താനിക്കാട് വീടിന് തീവച്ച കേസിൽ പ്രതി അറസ്റ്റിൽ . പൈങ്ങോട്ടൂർ ആയങ്കര പറക്കാട്ട് വീട്ടിൽ ബേസിൽ ബെന്നി (22) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കേപ്പടി ഭാഗത്തുള്ള പോഞ്ചാലി ശിവന്റെ വീടിനാണ്...

NEWS

പോത്താനിക്കാട്: പോത്താനിക്കാട് സ്വദേശിയെ യുഎഇയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. യുഎഇ ഉമ്മുല്‍ഖുവൈനിലെ താമസസ്ഥലത്താണ് പോത്താനിക്കാട് മറ്റത്തില്‍ ആല്‍ബിന്‍ സ്‌കറിയയെ (38) വ്യാഴാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഉമ്മുല്‍ഖുവൈന്‍ ഷെയ്ഖ് ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍...

CRIME

പോത്താനിക്കാട് : അമ്പലത്തിലെ ഭണ്ഡാരമോഷ്ടാവ് അറസ്റ്റിൽ . പോത്താനിക്കാട് മാവുടി അപ്പക്കൽ വീട്ടിൽ പരീത് (അപ്പക്കൽ പരീത് 59) നെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവാണിയൂർ കുംഭ പ്പിള്ളി അമ്പലം, മോനിപ്പിള്ളി...