കോതമംഗലം: അടിവാട് ടൗണിനോട് ചേര്‍ന്ന് ജനവാസ മേഖലയില്‍ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഭീഷണിയായി തുടങ്ങാന്‍പോകുന്ന പ്ലൈവുഡ് കമ്പനികള്‍ക്കെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. അടിവാട് നിന്നുമാരംഭിച്ച മാര്‍ച്ച് പുലിക്കുന്നേപ്പടിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്മാന് എം.എസ് അബുലൈസ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.കെ മൊയ്തു മുഖ്യപ്രഭാഷണം നടത്തി. കണ്‍വീനര്‍ കെ.ഇ കാസിം, അടിവാട് സെന്‍ട്രല്‍ ജുമാമസ്ജിദ് ഇമാം ഇ.കെ ജാബിര്‍ ബാഖവി, പുലിക്കുന്നേപ്പടി ജുമാമസ്ജിദ് ഇമാം അബ്ദുള്‍നാസര്‍ ഹാറൂനി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹ്സിന ഷിഹാബ്, ജില്ലാപഞ്ചായത്തംഗം ജോമി തെക്കേക്കര, പഞ്ചായത്തംഗങ്ങളായ നിസാമോള്‍ ഇസ്മയില്‍ എം.പി ഷൗക്കത്ത്, എന്‍.കെ മുഹമ്മദ്, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ്, സമരസമിതി ഭാരവാഹികളായ എം.എം അലിയാര്, എം.എസ് അലിയാര്, സി.എച്ച് മുഹമ്മദ്, കെ.കെ അഷറഫ്, എം.എം അബ്ദുള്‍ റഹ്മാന്, സി.എ നിഷാദ്, സി.എം അഷറഫ്, മൈതീന്‍ കൊച്ചുകുടിയില്‍, സി.എം നിഷാദ്, ഹംസ മാസ്റ്റര്‍, ടി.എം അബ്ദുള്ള, എം.എം ഷെബീര്‍, സുബൈര്‍ നടുക്കുടിയില്‍, കെ.എസ് ഷൗക്കത്തലി പ്രമോദ് പി ജോസഫ്, ടി.എസ് അറഫല്‍ എന്നിവര്‍ പ്രസംഗിച്ചു.




















































