Connect with us

Hi, what are you looking for?

CRIME

സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന കടയിലെത്തി കടയുടമയായ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നയാളെ അറസ്റ്റ് ചെയ്തു.

പെരുമ്പാവൂർ: സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന കടയിലെത്തി കടയുടമയായ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നയാളെ അറസ്റ്റ് ചെയ്തു. മാറംപിള്ളി പള്ളിപ്രം കാട്ടിലം തുരുത്തിൽ വീട്ടിൽ(ഇപ്പോൾ മലയിടംതുരുത്തിൽ വാടകയ്ക്ക് താമസം ) അജ്മൽ നഹാസ് (22)നെയാണ് പെരുമ്പാവൂർ പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് ചേലമാറ്റത്തുള്ള കടയിലെത്തിയ ഇയാൾ സിഗരറ്റ് ആവശ്യപ്പെട്ടു. അത് എടുക്കാൻ തിരിയുന്നതിനിടയിൽ കടയുടമയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ച് ബൈക്കിൽ കടന്നുകളയുകയായിരുന്നു. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്.

മോഷ്ടിക്കുന്ന സ്ഥലം നേരത്തെ കണ്ടു വച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഇടയ്ക്ക് മാറ്റിക്കൊണ്ടുമിരിക്കും. അജ്മൽ നഹാസിനെതിരെ കാപ്പ ചുമത്തുന്നതുൾപടെയുള്ള നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് പറഞ്ഞു.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!