പെരുമ്പാവൂര്‍:വാഴക്കുളത്തെ ബാര്‍ ഹോട്ടലില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍. കളമശേരി സ്വദേശി റിനീഷ് കെ. ബഷീര്‍ (51) ആണ് മരിച്ചത്. പെരുമ്പാവൂര്‍ വാഴക്കുളത്തെ ബാറിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡ്രൈവിംഗ് സീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ബാറിലെത്തിയ ബഷീര്‍ മദ്യപിച്ചിരുന്നു. വൈകിട്ടോടെ സെക്യൂരിറ്റി ജീവനക്കാരന്‍ നടത്തിയ പരിശോധനയിലാണ് കാറിനുള്ളില്‍ അനക്കമില്ലാത്ത നിലയില്‍ ബഷീറിനെ കണ്ടത്.
പുറത്തുനിന്ന് പലതവണ വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ ഉടന്‍തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ തടിയിട്ടപറമ്പ് പോലീസ് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം തുടര്‍നടപടികള്‍ക്കായി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എങ്കിലും മരണത്തിന്റെ യഥാര്‍ഥ കാരണം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.



















































