Connect with us

Hi, what are you looking for?

CRIME

15 വയസുള്ള പെൺകുട്ടിയെ പീഢനത്തിനിരയാക്കി; യുവാവിന് 60 വർഷം തടവ്.

പെരുമ്പാവൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിന് അറുപതു വർഷം തടവും , എഴുപതിനായിരം രൂപ പിഴയും വിധിച്ചു. കടത്തുരുത്തി ആയാംകുടി ശ്രീചിത്തിര കോളനിയിൽ ദിലിപ് (24) നെയാണ് പെരുമ്പാവൂർ പ്രത്യേക അതിവേഗ കോടതി (പോക്സോ ) ശിക്ഷിച്ചത്. 2019 ൽ ആണ് സംഭവം നടന്നത്. പതിനഞ്ച് വയസുള്ള പെൺകുട്ടിയാണ് പീഢനത്തിനിരയായത്. കുന്നത്ത്നാട് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സമയബന്ധിതമായി പോലിസ് 2019 നവംബറിൽ കുറ്റപത്രവും സമർപ്പിച്ചു. ഇൻസ്പെക്ടർ വി.ടി. ഷാജൻ, എസ്.ഐമാരായ ഷമീർ ഖാൻ, സി.കെ. സക്കറിയ, എ.എസ്.ഐ പി.എച്ച് അബ്ദുൾ ജബ്ബാർ , എസ്.സി.പി. ഒമാരായ പി.എ അബ്ദുൾമനാഫ്, ഇ.ഡി.അനസ്, ഏ.കെ.പ്രിയ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. എ..സിന്ധുവായിരുന്നു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....