Connect with us

Hi, what are you looking for?

CRIME

മഞ്ഞപ്ര കൊലപാതകം : രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു.

പെരുമ്പാവൂർ :  കാലടി മഞ്ഞപ്രയിൽ സുമേഷിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു. മഞ്ഞപ്ര പാറയിൽ കിലുക്കൽ വീട്ടിൽ സോണി (36) മഞ്ഞപ്ര വടക്കുംഭാഗം ഈരാളിൽ വീട്ടിൽ സിബി (46) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിലെ രണ്ടും മൂന്നും പ്രതികളാണിവർ. മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 20 ന് രാത്രിയാണ് സംഭവം. ചീട്ടുകളിക്കിടെയുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഘർഷത്തിൽ സാരമായി പരിക്കേറ്റ സുമേഷിനെ ചീട്ടുകളിക്കുകയായിരുന്നവർ മാർക്കറ്റിന് മുമ്പിലെ കടയ്ക്കു സമീപം കിടത്തിയ ശേഷം കടന്നു കളയുകയായിരുന്നു. തുടർന്ന് മരണം സംഭവിച്ചു.

തലയ്ക്ക് ഏറ്റ ക്ഷതമാണ് മരണകാരണം. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തിവരികെയാണ് ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ പിടികൂടുന്നത്. പോലീസിന്‍റെ ശാസ്ത്രീയ അന്വേഷണമാണ് പ്രതികളുടെ അറസ്റ്റിലേക്ക് വഴിവച്ചത്. ഡി.വൈ.എസ്.പി ഇ.പി റെജി, ഇൻസ്പെക്ടർ ബി.സന്തോഷ്, സബ് ഇൻസ്പെക്ടർ മാരായ പി.വി ദേവസി, ടി.എ.ഡേവിസ്, എ.എസ്.ഐ മാരായ അബ്ദുൽ സത്താർ, ജോഷി തോമസ്, എം.പി ഷിജു എസ്.സി.പി.ഒ അനിൽകുമാർ എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തന്ന് എസ്.പി കെ.കാർത്തിക്ക് പറഞ്ഞു.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!