Connect with us

Hi, what are you looking for?

CRIME

വീട്ടിൽ കയറി ദമ്പതികളെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.

പെരുമ്പാവൂർ : വീട്ടിൽ കയറി ദമ്പതികളെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കാലടി ചെങ്ങൽ എട്ടിയാട്ടര വീട്ടിൽ (ഇപ്പോൾ മാറമ്പിള്ളി പള്ളിപ്രം പള്ളിക്കവല ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന) സലിം മുഹമ്മദാലി (46) എന്നയാളെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പള്ളിക്കവല ഭാഗത്തുള്ള ഷിഹാദ് എന്നയാളുടെ വീട്ടിൽ അതിക്രമിച്ച് കയറി ഇയാളെ കത്തികൊണ്ട് കുത്താൻ ശ്രമിക്കുകയും ഭാര്യയെ അടിച്ചുവീഴ്ത്തുകയുമായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പെരുമ്പാവൂർ ഇൻസ്പെക്ടർ രഞ്ജിത്ത്, സബ് ഇൻസ്പെക്ടർ ജോസി എം ജോൺസൺ, എസ്.സി.പി.ഒ മാരായ പി.എ.ഷിബു, ഷിനോജ്, ജെയ്ജോ ആന്‍റെണി എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...