Connect with us

Hi, what are you looking for?

CHUTTUVATTOM

പൗരത്വ സമരം ജീവന്മരണ പോരാട്ടമാകും – പി.ഡി.പി

കോതമംഗലം : മുഖം നോക്കാതെ നീതിയുടെ വിധിയുണ്ടാകേണ്ട കോടതികളില്‍ നിന്നുപോലും പരിമിതികളുടെ നിലപാട് തുറന്ന് പറയുന്ന സാഹചര്യത്തില്‍ പൗരത്വ സമരം ജീവന്മരണ പോരാട്ടമാകുമെന്ന് പി.ഡി.പി.ജില്ല പ്രസിഡന്റ് ടി.എ.മുജീബ്റഹ്മാന്‍ പറഞ്ഞു. പിറന്ന മണ്ണില്‍ പൗരത്വം ചോദ്യം ചെയ്യപ്പെടുകയും ,ജനാധിപത്യ സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഭരണകൂടം ജനതയോടുള്ള വെല്ലുവിളി തുടരുകയാണ്.  നിലനില്പ് ചോദ്യം ചെയ്യപ്പെടുന്ന ജനതക്ക് പോരാട്ടമല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല എന്നത് ഭരണകൂടം മറക്കരുത് എന്ന് അദ്ദേഹം പറഞ്ഞു. ”പൗരത്വം ജന്മാവകാശം , ഫാസിസ്റ്റുകളുടെ ഔദാര്യമല്ല ” എന്ന മുദ്രാവാക്യത്തില്‍ പി.ഡി.പി.മണ്ഡലം കമ്മിറ്റി നെല്ലിക്കുഴിയില്‍ സംഘടിപ്പിച്ച ആസാദി കോര്‍ണര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് ഷാഹുല്‍ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം സുബൈര്‍ വെട്ടിയാനിക്കല്‍ മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം.അലിയാര്‍ ,ജില്ല സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര ,ജില്ല ട്രഷറര്‍ ലത്തീഫ് പള്ളുരുത്തി,റഹീം അയിരൂര്‍പ്പാടം ,അലി തുരുത്തുമ്മേല്‍,ഖാദര്‍ ആട്ടായം , കെ.എം.ഉമ്മര്‍,പി.കെ.നിസാര്‍ ,സി.പി.സുബൈര്‍ ,റ്റി.എം.സിറാജ് ,എന്‍.എ.അബ്ദുല്‍ഖാദര്‍ , കുഞ്ഞുമുഹമ്മദ് കാനാക്കുഴി, സൈഫുദ്ദീന്‍ കാട്ടാംകുഴി , മുജീബ് മുകളേല്‍ ,ഷംസുദ്ദീന്‍ കൂറ്റംവേലി തുടങ്ങിയവര്‍ പ്രസംഗിച്ചു.തനിമ കലാസാഹിത്യ വേദി അവതരിപ്പിച്ച പ്രതിഷേധത്തിന്റെ പച്ചയും കരുത്തും ഓട്ടംതുള്ളല്‍ , ആറടി മണ്ണ് -ലഘുനാടകം , പൗരത്വ ഗാനങ്ങളുമായി പാട്ടുകൂട്ടം ,കവിതാലാപനം എന്നിവയും അവതരിപ്പിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...