Connect with us

Hi, what are you looking for?

NEWS

പല്ലാരിമംഗലം സ്‌റ്റേഡിയം നിർമ്മാണം ഫൈനൽ സർവ്വേ നടപടികൾ പൂർത്തിയായി: ആന്റണി ജോൺ എംഎൽഎ.

കോതമംഗലം : സംസ്ഥാന സർക്കാർ ഒരു കോടി രൂപ അനുവദിച്ചിട്ടുള്ള കോതമംഗലം മണ്ഡലത്തിലെ പല്ലാരിമംഗലം സ്‌റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട ഫൈനൽ സർവ്വെ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.സ്റ്റേഡിയ നിർമ്മാണവുമായി ബന്ധപ്പെട്ട് ടോട്ടൽ സ്റ്റേഷൻ സർവ്വേ മാപ്പ് നേരത്തെ തയ്യാറാക്കിയിരുന്നു. ഇതിനോടനുബന്ധിച്ചുള്ള കോന്തൂർ സർവ്വെ നടപടികളാണ് ഇപ്പോൾ പൂർത്തീകരിച്ചത്.

കായിക യുവജന കാര്യാലയത്തിന്റെ കീഴിലുള്ള കായിക എഞ്ചിനീയറിങ്ങ് വിഭാഗത്തിനെയാണ് നിർമ്മാണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. സർവ്വെ പൂർത്തീകരിച്ചതോടെ സ്‌റ്റേഡിയ നിർമ്മാണവുമായി ബന്ധപ്പെട്ട ഫൈനൽ ഡി പി ആർ കായിക യുവജന കാര്യ വകുപ്പിന്റെ ടെക്നിക്കൽ കമ്മിറ്റിയുടെ അംഗീകാരത്തിനായി സമർപ്പിച്ച് വേഗത്തിൽ ടെൻഡർ നടപടികളിലേക്ക് കടക്കുമെന്നും എംഎൽഎ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ ഇ അബ്ബാസ്,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷംസുദ്ദീൻ മക്കാർ,എ പി മുഹമ്മദ്,സി പി ഐ എം ലോക്കൽ സെക്രട്ടറി എം എം ബക്കർ,മിലാൻ ക്ലബ് പ്രസിഡന്റ് സഹീർ എം എസ്,ഫുഡ്ബോൾ കോച്ച് ബിന്നി കെ ജോസ്,കെ എഫ് എ റഫറി മുഹമ്മദ് കെ എം,ഫുഡ്ബോൾ അക്കാദമി പി റ്റി എ സെക്രട്ടറി ഷിജീബ് സൂഫി എന്നിവർ സർവ്വെ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....