Connect with us

Hi, what are you looking for?

CRIME

പല്ലാരിമംഗലം സ്വദേശിനിയായ വീട്ടമ്മയെ ആക്രമിച്ച് സ്വർണ്ണാഭരണം കവർച്ച ചെയ്യാൻ ശ്രമിച്ചയാൾ പോലീസ് പിടിയിൽ.

കോതമംഗലം ; പല്ലാരിമംഗലം സ്വദേശിനിയായ വീട്ടമ്മയെ ആക്രമിച്ച് സ്വർണ്ണാഭരണം കവർച്ച ചെയ്യാൻ ശ്രമിച്ചയാളെ റിമാന്‍റ് ചെയ്തു. പോത്താനിക്കാട് പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പല്ലാരിമംഗലം ശിവക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അഫ്സൽ (32) നെയാണ് റിമാന്‍റ് ചെയ്തത്. വ്യാഴാഴ്ച്ച ഉച്ച സമയത്തായിരുന്നു സംഭവം. തുണികൊണ്ട് മുഖം മറച്ച ശേഷം വീട്ടിൽ അതിക്രമിച്ച് കയറി തനിച്ചായിരുന്ന വീട്ടമ്മയുടെ തലയിൽ കറുത്ത തുണി ഇട്ട ശേഷം ഇവരുടെ കാതിലിട്ടിരുന്ന മുക്കാൽ പവൻ വരുന്ന കമ്മൽ പറിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് വീട്ടമ്മ അക്രമിയെ തള്ളിമാറ്റി ഇയാളുടെ മുഖം മറച്ചിരുന്ന തുണി ആവരണം നീക്കിയപ്പോൾ അവരെ ആക്രമിച്ച് അവിടന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്. കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാന്‍റ് ചെയ്തത്.

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...