Connect with us

Hi, what are you looking for?

CHUTTUVATTOM

സൗജന്യ പി എസ് സി തീവ്ര പരിശീലന പരിപാടിക്ക് തുടക്കം

പല്ലാരിമംഗലം : കോതമംഗലം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും അടിവാട് എഡ്യൂസാറ്റ് അക്കാഡമിയുടെയും നേതൃത്വത്തിൽ കോതമംഗലം താലൂക്കിലെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾക്കായി സൗജന്യ പി എസ് സി തീവ്ര പരിശീലന പരിപാടിക്ക് തുടക്കമായി. പരിപാടിയുടെ ഉത്ഘാടനം കോതമംഗലം താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി ചെയർമാനും മജിസ്ട്രേറ്റുമായ ഷാബിർ ഇബ്രാഹിം എ പരിശീലന പരിപാടി ഉത്ഘാടനം ചെയ്തു. പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മത് അധ്യക്ഷത വഹിച്ചു.

പല്ലാരിമംഗലം പഞ്ചായത്ത് വൈ.പ്രസിഡന്റ് ഒ.ഇ. അബ്ബാസ്, കോതമംഗലം തഹസിൽദാർ റേച്ചൽ കെ വറുഗീസ് , കോതമംഗലം ബാർ അസോസിയേഷൻ സെക്രട്ടറി കെ.കെ.സിദ്ധീക്ക് , കോതമംഗലം പ്രസ് ക്ലബ്ബ് സെക്രട്ടറി ലെത്തീഫ് കുഞ്ചാട്ട്,എഡ്യൂസാറ്റ് അക്കാഡമി ഡയറക്ടർ ആരിഫ് മുഹമ്മത് തുടങ്ങിയവർ സംസാരിച്ചു.

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...