Connect with us

Hi, what are you looking for?

CHUTTUVATTOM

മാവുടി എൽ പി സ്കൂളിൽ പഠനോത്സവം നടത്തി.

പല്ലാരിമംഗലം : സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രവർത്തനങ്ങളുടെ ഫലമായി അക്കാദമിക രംഗത്തും, ഭൗതികരംഗത്തും വിദ്യാർത്ഥികൾ നേടിയ മികവുകൾ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായി സംസ്ഥാനത്താകെ സംഘടിപ്പിക്കുന്ന പഠനോത്സവത്തിന്റെ പല്ലാരിമംഗലം പഞ്ചായത്ത്തല ഉദ്ഘാടനം മാവുടി എൽ പി സ്കൂളിൽ നടത്തി. പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി എം സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്പഞ്ചായത്തംഗം
ഒ ഇ അബ്ബാസ് ഹരിത പ്രോട്ടോകോൾ പ്രഖ്യാപനം നടത്തി.

പോത്താനിക്കാട് ഫാർമേഴ്സ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം എം പി ഷൗക്കത്തലി, ബി ആർ സി കോഓർഡിനേറ്റർ സിനി ടീച്ചർ, ഹെഡ്മിസ്ട്രസ് യു എ ഫാത്തിമാബീവി, സ്കൂൾ ലീഡർ സഞ്ചൽ സനിൽ എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോൾ സിദ്ധീഖ് സ്വാഗതവും, എം പി റ്റി എ ചെയർപേഴ്സൺ ആശ സുനിൽ കൃതജ്ഞതയും പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...