കോതമംഗലം: മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിൽ ദേശീയതല ടെക്‌ഫെസ്റ്റ് തക്ഷക്- 26 ന് തുടക്കമായി. ഐ.എസ്.ആർ.ഒ.യുടെ ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശയാത്രികനായ ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ് ടെക്‌ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ അഭിമാനകരമായ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ പദ്ധതിയുടെ വിവിധ വശങ്ങളും ദൗത്യത്തിന്റെ പ്രാധാന്യവും ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ് വിശദീകരിച്ചു. ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങളെക്കുറിച്ചും ഗഗൻയാൻ ദൗത്യവുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങളെക്കുറിച്ചും പങ്കുവെച്ചു. പ്രിൻസിപ്പൽ
ബോസ് മാത്യു ജോസ് അധ്യക്ഷത വഹിച്ചു. ഡീൻ ഡോ. ദീപക് എൽദോ ബാബു, ടെക്‌ഫെസ്റ്റ് ഫാക്കൽറ്റി ഇൻ-ചാർജ്മാരായ ഡോ. സിജോ മാത്യു, പ്രൊഫ. അനു ജോർജ്, ടെക്‌ഫെസ്റ്റ് സ്റ്റുഡന്റ് ഓർഗനൈസിംഗ് സെക്രട്ടറി അമീഷ പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.



















































