പല്ലാരിമംഗലം : പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് സ്പെഷ്യൽ ബഡ്സ് സ്കൂളിൽ നടന്ന പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം എൽ ഡി എഫ് ബഹിഷ്കരിച്ചു. ജില്ലാ പഞ്ചായത്ത് വാരപ്പെട്ടി ഡിവിഷൻ മെമ്പർ കെ ടി അബ്രഹാമിന്റെ ശ്രമഫലമായി ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിച്ച പന്ത്രണ്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് ബഡ്സ് സ്കൂളിനായി പുതിയ മന്ദിരം നിർമ്മിച്ചത്. എന്നാൽ ഉദ്ഘാടനത്തിന്റെ പ്രചരണത്തിനായി അടിച്ചിറക്കിയ ബോർഡിൽ ജില്ലാ പഞ്ചായത്തംഗത്തിന്റെ പേരോ, ഫോട്ടോയോ ഉൾപ്പെടുത്തിയില്ല. മാത്രമല്ല ഈ ബോർഡിൽ കെട്ടിടത്തിന് ഫണ്ട്നൽകിയത് ജില്ലാപഞ്ചായത്താണെന്ന് പോലും രേഘപ്പെടുത്തിയിട്ടില്ല. തന്നെയുമല്ല എം പി ഉദ്ഘാടകനും, എം എൽ എ അദ്ധ്യക്ഷനുമായ പരിപാടിയിലേക്ക് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിക്കാതിരുന്നതും എൽ ഡി എഫിന്റെ പ്രതിഷേധത്തിന് കാരണമായി.
ഉദ്ഘാടനം നടക്കുന്ന ബിൽഡിംഗിന് ഫണ്ട് അനുവദിച്ചത് ജില്ലാ പഞ്ചായത്താണെന്ന് പറയാത്ത ബോർഡിൽ നിർമ്മിക്കാൻ പോകുന്ന ബിൽഡിംഗിന് കൊച്ചിൻ ഷിപ്യാർഡാണ് ഫണ്ട്നൽകുന്നതെന്ന് പ്രത്യോകം രേഘപ്പെടുത്തിയത് ജില്ലാപഞ്ചായത്തംഗത്തിനോടുള്ള അവഗണനയുടെ ഭാഗമാണെന്നും, ബ്ലോക്പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിക്കാതിരുന്നത് തരംതാണ രാഷ്ട്രിയ നാടകമാണെന്നും എൽ ഡി എഫ് നേതാക്കൾ അഭിപ്രായപ്പെട്ടു. ഈ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എം എൽ എ, ജില്ലാ, ബ്ലോക്, ഗ്രാമപഞ്ചായത്തംഗങ്ങൾക്ക് ഒരു നോട്ടീസ് കൊടുത്ത് ക്ഷണിക്കാൻപോലും ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല. ഇത്തരം ജനാധിപത്യ വിരുധമായ സമീപനങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും നേതാക്കൾ പറഞ്ഞു.
You must be logged in to post a comment Login