Connect with us

Hi, what are you looking for?

NEWS

പല്ലാരിമംഗലം പഞ്ചായത്ത്‌ ബഡ്‌സ് സ്കൂളിന്റെ പുതിയ വാഹനത്തിന് ബഹു. എം.എൽ.എ ആന്റണി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു.

പല്ലാരിമംഗലം : ജില്ലാ കുടുംബശ്രീ മിഷനിൽ നിന്നും ലഭിച്ച 15 ലക്ഷം രൂപയും ബാക്കി വരുന്ന 5 ലക്ഷത്തോളം രൂപ പഞ്ചായത്തും വകയിരുത്തി വാങ്ങിയ 27 സീറ്റുള്ള ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം ബഹു. എം.എൽ.എ ആന്റണി ജോൺ നിർവ്വഹിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ് സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് പി.എ.എം ബഷീർ,വൈസ് പ്രസിഡന്റ് നിസാമോൾ ഇസ്മായിൽ ,പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സഫിയ സലിം,കെ എം അബ്ദുൽ കരീം,സീനത് മൈതീൻ,മെമ്പർമാരായ അബൂബക്കർ,കെ എം മൈതീൻ,റിയാസ് തുരുത്തേൽ,ഷാജിമോൾ റഫീഖ്.നസിയാ ഷമീർ,എ എ രമണൻ,മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് പി.കെ മൊയ്തു, പഞ്ചായത്ത്‌ സെക്രട്ടറി എം എം ഷംസുദീൻ,അസിസ്റ്റന്റ് സെക്രട്ടറി മനോജ് വി ആർ,സി.ഡി.എസ് ചെയർപേഴ്സൺ ഷെരീഫ റഷീദ്,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എം.എ വത്സലൻ,പ്രിൻസിപ്പൾ ശ്രീകല എം ആർ എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....