Connect with us

Hi, what are you looking for?

NEWS

നാല് കിലോ കഞ്ചാവുമായി ആസാം സ്വദേശിയെ അടിവാട് നിന്നും, കൂട്ടാളിയെ പെരുമ്പാവൂരിൽ നിന്നും പിടികൂടി

കോതമംഗലം: പല്ലാരിമംഗലം അടിവാട് ടൗണില്‍ കഞ്ചാവുമായി ബൈക്കിലെത്തിയ ആൾ എക്‌സൈസ് പിടിയിൽ. രഹസ്യവിവരത്തെത്തുടർന്ന് സർക്കിൾ ഇന്‍സ്‌പെക്ടര്‍ ജോസ് പ്രതാപിൻ്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് 4 കിലോ കഞ്ചാവുമായി ആസാം സ്വദേശി പിടിയിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോതമംഗലം ടൗണില്‍ നിന്നും പിടികൂടിയ മറ്റ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളുമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് അടിവാട് കൃഷി ഭവന്റെ സമീപം വച്ചു പട്രോളിങ് നടത്തുന്നതിനിടെ ബൈക്കിൽ സഞ്ചരിച്ചു വന്ന അസം നാഘോൻ സ്വദേശി ഹഫീസുല്‍ ഇസ്‌ലാമിനെ (23) എക്‌സൈസ് സംഘം പിടികൂടിയത്.

അന്വേഷണ സംഘത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിനൊപ്പം പി ഓ. K A നിയാസ്, ജയ് മാത്യൂസ്, സിഇഒ മാരായ എം എം നന്ദു, പി റ്റി രാഹുൽ, ഡ്രൈവർ ബിജു പോൾ എന്നിവർ നേതൃത്വം നൽകി. തുടർന്ന് ഇവര്‍ക്ക് കഞ്ചാവെത്തിക്കുന്ന പോഞ്ഞാശ്ശേരി സ്വദേശിയെ റായൽ (19)നെ പെരുമ്പാവൂർ പോഞ്ജശ്ശേരിയിൽ നിന്നും പിടികൂടി.

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...