പല്ലാരിമംഗലം : അടിവാട് ടൗണിൽ ചെറിയ മഴയിൽപോലും രൂപപ്പെടുന്ന വെള്ളക്കെട്ട് വ്യാപാരികൾക്കും, കാൽനടയാത്രക്കാർക്കും, വിദ്യാർത്ഥികൾക്കുമെല്ലാം വലിയതോതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ അടിയന്തിരമായി ഈവിഷയത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് കോതമംഗലം എം എൽ എ ആന്റണി ജോണിനും, പൊതുമരാമത്ത് വകുപ്പ് അധികാരികൾക്കും നിവേദനം നൽകുന്നതിനായി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പല്ലാരിമംഗലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അടിവാട് ടൗണിലെ വ്യാപാരികളുടേയും, കാൽനടയാത്രക്കാരുടേയും വിദ്യാർത്ഥികളുടേയും ഒപ്പുശേഖരണം നടത്തി.
കവളങ്ങാട് ഏരിയാ പ്രസിഡന്റ് ഒ ഇ അബ്ബാസ് ഒപ്പുശേഖരണപരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി കെ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി റാജിവിജയൻ, യൂണിറ്റ്എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ പി എം കബീർ, അയാസ് പഴമ്പിള്ളിൽ, ടി എം നൗഷാദ്, അഷറഫ് ഓർക്കിഡ്, ടി എം അബ്ബാസ് എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി മുഹമ്മദ് കാസിം സ്വാഗതവും, ഷംനാദ് പഴമ്പിള്ളിൽ കൃതജ്ഞതയും പറഞ്ഞു.
You must be logged in to post a comment Login